Connect with us

National

ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാന്‍ മുന്‍കൂര്‍ അനുമതി വേണ്ട: സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: അഴിമതി കേസുകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാന്‍ മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്ന് സുപ്രിം കോടതി വിധിച്ചു. ഈ കാര്യത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക്പ്രത്യേക പരിരക്ഷ നല്‍കുന്ന വ്യവസ്ഥ കോടതി റദ്ദാക്കുകയും ചെയ്തു. ജോയിന്റ് സെക്രട്ടറി മുതല്‍ മുകളിലേക്കുള്ള ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാന്‍ അനുമതി ആവശ്യമില്ലെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.

ഭരണഘടനയുടെ 21ാം അനുഛേദം എ ഭേദഗതി ചെയ്ത് സുബ്രഹ്മണ്യം സ്വാമി സമര്‍പ്പിച്ച ഹരജിയലാണ് ഭരണഘടനാ ബഞ്ചിന്റെ ഉത്തരവ്. അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് ഒരു പരിരക്ഷയും നല്‍കേണ്ടതില്ലെന്ന് വ്യക്തമാക്കിയ കോടതി, അഴിമതിയാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്നും ചീഫ് ജസ്റ്റിസ് ആര്‍ എം ലോധ അധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചു.

Latest