National
റോഡ് സുരക്ഷ ഉറപ്പാക്കാന്‍ സുപ്രീം കോടതിയുടെ ജുഡീഷ്യല്‍ സമിതി
ന്യൂഡല്‍ഹി: രാജ്യത്തെ റോഡ് സുരക്ഷ ഉറപ്പാക്കാന്‍ സുപ്രീം കോടതി ജുഡീഷ്യല്‍ സമിതിക്ക് രൂപം നല്‍കി. ജസ്റ്റിസ് കെ എസ് രാധാകൃഷ്ണനാണ് സമിതി അധ്യക്ഷന്‍.
റോഡ് നിയമങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നുവെന്ന് സമിതി ഉറപ്പ് വരുത്തണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. ആവശ്യമെങ്കില്‍ മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി നിര്‍ദേശിക്കാവുന്നതാണ്. വിവിധ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ ആറ് മാസത്തിനകം സമിതിക്ക് ശുപാര്‍ശ സമര്‍പ്പിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.







