Connect with us

Kannur

അക്രമികളെ നേരിടാന്‍ ഗ്രനേഡും റയട്ട് ഗണ്ണും

Published

|

Last Updated

കണ്ണൂര്‍: തിരഞ്ഞെടുപ്പില്‍ സംഘര്‍ഷമുണ്ടായാല്‍ അക്രമികളെ തുരത്താന്‍ ഗ്രനേഡും റയട്ട് ഗണ്ണും പ്രയോഗിക്കും. ഇവ രണ്ടും കണ്ണൂര്‍ ജില്ലയിലെ പ്രശ്‌നബാധിത ബൂത്തുകളില്‍ എത്തിച്ചുകഴിഞ്ഞു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അക്രമമുണ്ടായാല്‍ കര്‍ശന നടപടിക്കാണ് പോലീസിന് നിര്‍ദേശം ലഭിച്ചത്. ഗ്രനേഡുകള്‍ സ്‌ഫോടനം നടത്തി തീവ്രത പരിശോധിക്കാനും നിര്‍ദേശം ലഭിച്ചിട്ടുണ്ട്. മാരകമായി മുറിവേല്‍ക്കാതെ വെടിവെപ്പ് നടത്താവുന്ന തോക്കാണ് റയട്ട് ഗണ്‍. വെടിയേല്‍ക്കുന്നതോടെ അക്രമികളെ എളുപ്പത്തില്‍ പിടികൂടാന്‍ സാധിക്കും. മാരകമായി മുറിവേല്‍ക്കുന്നവ, ചെറിയ തോതില്‍ പരുക്കേല്‍ക്കുന്നവ, ശരീരത്തില്‍ ദിവസങ്ങളോളം പ്രത്യേക നിറം പറ്റിപ്പിടിക്കുന്നവ എന്നിങ്ങനെ മൂന്ന് തരം ഗ്രനേഡുകളാണ് പോലീസ് സ്റ്റേഷനുകളിലെത്തിച്ചത്. നിറം ശരീരത്തില്‍ പറ്റിപ്പിടിച്ചുകഴിഞ്ഞാല്‍ ദിവസങ്ങള്‍ പിന്നിട്ടാലും അക്രമികളെ പോലീസിന് കണ്ടെത്താനാകും. എ കെ 47 ഇന്‍ഡിസ് യന്ത്രത്തോക്കുകളും പ്രശ്‌നബാധിത ബൂത്തുകളിലെത്തിക്കും. കണ്ണൂര്‍ ജില്ലയില്‍ 538 പ്രശ്‌നസാധ്യതാ ബൂത്തുകളുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്.