Connect with us

Gulf

ലുലു വാക്ക് ഫോര്‍ വെല്‍നസ്: ദുബൈ ഓട്ടിസം സെന്ററിന് 60,000 ദിര്‍ഹം നല്‍കി

Published

|

Last Updated

0123

ദുബൈയില്‍ ലുലു ഗ്രൂപ്പ് സംഘടിപ്പിച്ച വാക്ക് ഫോര്‍ വെല്‍നസ് മുഖേന ലഭിച്ച അറുപതിനായിരം ദിര്‍ഹത്തിന്റെ ചെക്ക്, ദുബൈ ഓട്ടിസം സെന്റര്‍ ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അല്‍ ഇമാദിക്ക്, ലുലു റീജണല്‍ ഡയറക്ടര്‍ ജെയിംസ് കെ വര്‍ഗീസ് സമ്മാനിക്കുന്നു. എല്‍വിസ് ചുമ്മാര്‍, ലുലു റീജണല്‍ മാനേജര്‍ തമ്പാന്‍ , ദുബൈ ഓട്ടിസം സെന്റര്‍ ഇഇവന്റ്‌സ് ആന്‍ഡ് പ്രൊജക്ട് മാനേജര്‍ ഫര്‍ഹാന്‍ ഷാഹിദ് തുടങ്ങിയവര്‍ സമീപം

ദുബൈ: ഇന്ത്യന്‍ മീഡിയാ ഫോറത്തിന്റെ സഹകരണത്തോടെ, ദുബൈയില്‍ ലുലു ഗ്രൂപ്പ് സംഘടിപ്പിച്ച വാക്ക് ഫോര്‍ വെല്‍നസ് മുഖേന ലഭിച്ച 60,000 ദിര്‍ഹം ദുബൈ ഓട്ടിസം സെന്ററിലേക്ക് നല്‍കി. പ്രമേഹത്തിനെതിരെ സംഘടിപ്പിച്ച ഈ കൂട്ടനടത്തത്തില്‍, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആറായിരം പേരാണ് പങ്കെടുത്തത്.
ഇങ്ങിനെ, ഒരാള്‍ക്ക് പത്ത് ദിര്‍ഹം വീതം ലുലു ഗ്രൂപ്പ് സൗജന്യമായി നല്‍കിയ സംഖ്യയാണ് ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കായി നല്‍കിയത്. ദുബൈ ഓട്ടിസം സെന്റര്‍ ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അല്‍ ഇമാദിയ്ക്ക്, ലുലു റീജണല്‍ ഡയറക്ടര്‍ ജെയിംസ് കെ വര്‍ഗീസ് , ചെക്ക് സമ്മാനിച്ചു. എല്‍വിസ് ചുമ്മാര്‍, ലുലു റീജണല്‍ മാനേജര്‍ തമ്പാന്‍, ദുബൈ ഓട്ടിസം സെന്റര്‍ ഇവന്റ്‌സ് ആന്‍ഡ് പ്രൊജക്ട് മാനേജര്‍ ഫര്‍ഹാന്‍ ഷാഹിദ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഇക്കഴിഞ്ഞ മാസം 21 ന് ദുബൈ സാബീല്‍ പാര്‍ക്കിലാണ് ലുലു വോക്ക് ഫോര്‍ വെല്‍നസ് സംഘടിപ്പിച്ചത്. ദുബൈ പൊലീസ്, ദുബൈ നഗരസഭസ യുഎഇ റെഡ് ക്രസ്സന്റ് എന്നിവരും പരിപാടിയുമായി സഹകരിച്ചിരുന്നു.