Kerala
ഇ എഫ് എല്‍ നിയമം അധാര്‍മ്മികമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഇ എഫ് എല്‍ നിയമം അധാര്‍മ്മികമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ചെറുകിട കര്‍ഷകരുടെ താല്പര്യങ്ങള് സംരക്ഷിക്കപ്പെടണം എന്നതാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ പരിസ്ഥിതി സംരക്ഷണത്തില്‍ യാതൊരു വിട്ടുവീഴ്ച്ചക്കും സര്‍ക്കാര്‍ തയ്യാറല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച ഉത്തരവുകള്‍ പിന്‍വലിക്കണമെന്നത് സര്‍ക്കാറിന്റെ പ്രഖ്യാപിത നിലപാടാണ്. ഇക്കാര്യത്തില്‍ ചെയ്യാനാവുന്നതെല്ലാം ചെയ്തിട്ടുണ്ട്. ജനങ്ങളുടെ ജീവിത പ്രശ്നമായാണ് സര്‍ക്കാര്‍ ഇതിനെ കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
---- facebook comment plugin here -----