Malappuram
എസ് എസ് എഫ് ഗ്രാമയാത്ര നാളെ 1200 കേന്ദ്രങ്ങളില്‍

മലപ്പുറം: താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരി ഉള്ളാള്‍ തങ്ങളുടെ അനുസ്മരണ സമ്മേളന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കൊഴുപ്പേകി എസ് എസ് എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ ജില്ലയിലെ 1200 കേന്ദ്രങ്ങളില്‍ ഗ്രാമ യാത്ര നടക്കും.
ഡിവിഷന്‍ തലങ്ങളില്‍ ഗ്രാമയാത്ര എസ് ഡിമാര്‍ നിയന്ത്രിക്കും. 134 സെക്ടര്‍ ഒബ്‌സര്‍വര്‍മാരുടെ നേതൃത്വത്തില്‍ സെക്ടര്‍ ഭാരവാഹികള്‍ യാത്രയെ നയിക്കും. ജില്ലയിലെ 1200 യൂനിറ്റുകളിലായി പ്രവര്‍ത്തക സംഗമങ്ങള്‍ യാത്രയുടെ ഭാഗമായി നടക്കും. അരീക്കോട് ഡിവിഷനില്‍ സി കെ എം ഫാറൂഖ്, കൊണ്ടോട്ടിയില്‍ പി കെ അബ്ദുല്‍ സ്വമദ്, കോട്ടക്കലില്‍ എം കെ എം സ്വഫ്‌വാന്‍, മലപ്പുറത്ത് പി ഉസ്മാന്‍ ബുഖാരി, മഞ്ചേരിയില്‍ എം എ ശുക്കൂര്‍ സഖാഫി, നിലമ്പൂരില്‍ എം അബ്ദുര്‍റഹ്മാന്‍, പെരിന്തല്‍മണ്ണയില്‍ ടി അബ്ദുന്നാസര്‍, പൊന്നാനി കെ വി ഫഖ്‌റുദ്ധീന്‍ സഖാഫി, താനൂരില്‍ പി സി എച്ച് അബൂബക്കര്‍ സഖാഫി, തിരൂരില്‍ എം പി നൗഷാദ് സഖാഫി, തിരൂരങ്ങാടിയില്‍ കെ പി ശമീര്‍, യൂനിവേഴ്‌സിറ്റിയില്‍ സയ്യിദ് മുര്‍തള സഖാഫി, വളാഞ്ചേരിയില്‍ സി പി യൂസുഫ് മുസ്‌ലിയാര്‍, വണ്ടൂരില്‍ മുഹമ്മദ് ശരീഫ് നിസാമി എന്നിവര്‍ യാത്രയെ നിയന്തിക്കും.
പ്രാസ്ഥാനിക ചരിത്രത്തില്‍ അതുല്യമായ ഒരു ഇതിഹാസം രചിക്കുന്ന അനുസ്മരണ സമ്മേളനത്തിന്റെ പ്രചാരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി യൂനിറ്റ്, സെക്ടര്‍, ഡിവിഷന്‍ ഘടകങ്ങളില്‍ നടന്നുവരുന്ന വൈവിദ്ധ്യമാര്‍ന്ന പദ്ധതികള്‍ സെക്രട്ടറിയേറ്റ് വിലയിരുത്തി. മലപ്പുറം സ്റ്റുഡന്റ്‌സ് സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ എ ശിഹാബുദ്ധീന്‍ സഖാഫി അധ്യക്ഷത വഹിച്ചു, കെ സൈനുദ്ധീന്‍ സഖാഫി, സി കെ ശക്കീര്‍, സികെ അബ്ദുര്‍റഹ്മാന്‍ സഖാഫി, പി കെ മുഹമ്മദ് ശാഫി, ദുല്‍ഫുഖാറലി സഖാഫി സംബന്ധിച്ചു.