Connect with us

International

ഇ-ബ്രഷുമായി ഫ്രഞ്ച് കമ്പനി; ഇനി സ്മാര്‍ടായി പല്ല് തേക്കാം

Published

|

Last Updated

ലാസ് വെഗാസ്: ഇന്റര്‍ നെറ്റ് കണക്ട് ചെയ്തുള്ള ഇ-ബ്രഷുമായി ഫ്രഞ്ച് കമ്പനി ദന്ത സംരക്ഷണ രംഗത്ത് പുതിയ ചുവടുവെപ്പിനൊരുങ്ങുന്നു. കോലിബ്രി എന്ന ഫ്രഞ്ച് കമ്പനിയാണ് മൊബൈല്‍ ആപ്പുമായി ബന്ധിപ്പിച്ച് പ്രവര്‍ത്തിക്കുന്ന ഇ-ബ്രഷുമായി രംഗത്തെത്തിയിരിക്കുന്നത്. അമേരിക്കയിലെ ലാസ് വെഗാസില്‍ നടക്കുന്ന കണ്‍സ്യൂമര്‍ ഇലകട്രോണികസ് ഷോയിലാണ് ഇത് പ്രദര്‍ശിപ്പിക്കുന്നത്.

ദന്ത ശുദ്ധീകരണം എത്രമാത്രം നടത്താനായി എന്നും വായിലെ അമ്ലത എത്രത്തോളം കുറക്കാനായി എന്നതും കണ്ടെത്താന്‍ ബ്രഷിലെ സെന്‍സര്‍ സംവിധാനത്തിന് സാധിക്കും. ബ്രഷില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള വയര്‍ലെസ് സംവിധാനത്തിലൂടെ മൊബൈല്‍ ആപ്പുമായി വിവരങ്ങള്‍ പങ്കുവെക്കുകയാണ് ബ്രഷ് ചെയ്യുന്നത്. കുട്ടികളുടെ ദന്ത സംരക്ഷണത്തിന് ഇത് രക്ഷിതാക്കളെ സഹായിക്കുമെന്നാണ് കമ്പനിയുടെ അവകാശ വാദം.

ഇ- ബ്രഷ് ഉടന്‍ വിപണിയിലിക്കാനാണ് നിര്‍മ്മാതാക്കള്‍ ഉദ്ദേശിക്കുന്നത്. ഓണ്‍ലൈന്‍ വിപണിയായ ക്വിക്‌സ്റ്റാര്‍ട്ടറില്‍ ബ്രഷിനായുള്ള ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. 99 ഡോളര്‍ (6100) മുതലാണ് വില തുടങ്ങുന്നത്. ഇതില്‍ മൊബൈല്‍ ആപ്പും ഉള്‍പ്പെടും.

---- facebook comment plugin here -----

Latest