Connect with us

Malappuram

അരങ്ങുണര്‍ന്നു

Published

|

Last Updated

വേങ്ങര: ചാക്കീരി ബദറിന് ജന്മം നല്‍കിയ ചാക്കീരി മൊയ്തീന്‍കുട്ടി സാഹിബിന്റെയും സാഹിത്യ സദസിലെ കൊള്ളിമീന്‍ വി സി ബാലകൃഷ്ണ പണിക്കരുടെയും നാട്ടില്‍ കൗമാര വസന്തത്തിന് തിരി തെളിഞ്ഞു. 26-ാമത് റവന്യൂജില്ലാ സ്‌കൂള്‍ കലോത്സവത്തിന് വര്‍ണാഭമായ തുടക്കം.
വേങ്ങര ബസ് സ്റ്റാന്‍ഡില്‍ നിന്നാരംഭിച്ച വര്‍ണാഭമായ സാംസ്‌കാരിക ഘോഷയാത്രയോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. വിവിധ കലാപ്രകടനങ്ങളോടെ നടന്ന ഘോഷയാത്ര ഉദ്ഘാടന സമ്മേളന വേദിയില്‍ സമാപിച്ചു. വ്യവസായ-ഐ ടി മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട് അധ്യക്ഷത വഹിച്ചു. ദേശീയ അധ്യാപക അവാര്‍ഡ് ജേതാക്കളെ അബ്ദുര്‍റഹ്മാന്‍ രണ്ടത്താണി എം എല്‍ എ ആദരിച്ചു. കലോത്സവലോഗോ തയ്യാറാക്കിയ സജി ചെറുകരക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കവുങ്ങില്‍ സുലൈഖ ഉപഹാരം നല്‍കി.
പി ഉബൈദുല്ല എം എല്‍ എ, ഡി ഡി ഇ കെ സി ഗോപി, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ പി ജല്‍സീമിയ, സക്കീന പുല്‍പ്പാടന്‍, ടി വനജ, പഞ്ചായത്ത് പ്രസിഡന്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സി കെ എ റസാഖ്, വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി ഹസീന ഫസല്‍, ഊരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നെടുമ്പള്ളി സൈതു, ജില്ലാ പഞ്ചായത്ത് അംഗം വാക്യത്ത് റംല പ്രസംഗിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ കുഞ്ഞു സ്വാഗതവും പി എം ആശിഷ് നന്ദിയും പറഞ്ഞു. സാംസ്‌കാരിക ഘോഷയാത്രയില്‍ സ്റ്റുഡന്റ്‌സ് പോലീസ് സ്‌കേറ്റിംഗ്, വാദ്യമേളങ്ങള്‍, കലാരൂപങ്ങള്‍, ഫ്‌ളോട്ടുകള്‍ തുടങ്ങിയവ അവതരിപ്പിച്ചു.
ഘോഷയാത്രക്ക് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ കുഞ്ഞു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി കെ അസ്‌ലു, നെടുമ്പള്ളി സൈതു, കെ പി ഹസീന ഫസല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.