Connect with us

Malappuram

കുണ്ടൂര്‍ ഉറൂസിന് പ്രാര്‍ഥനാ സംഗമത്തോടെ സമാപനം

Published

|

Last Updated

തിരൂരങ്ങാടി: പ്രാര്‍ഥനാ മഹാ സംഗമത്തോടെ കുണ്ടൂര്‍ ഉസ്താദ് എട്ടാം ഉറൂസ് മുബാറകിന് സമാപനം. അഞ്ച് ദിവസങ്ങള്‍ നീണ്ടുനിന്ന വിവിധ പരിപാടികളുടെ സമാപനത്തിന് ആയിരങ്ങളാണ് കുണ്ടുരില്‍ എത്തിയത്.
സയ്യിദ് യൂസുഫുല്‍ ജീലാനിയുടെ പ്രാര്‍ഥനയോടെ ആരംഭിച്ച ആത്മീയ സംഗമം എസ് വൈ എസ് സംസ്ഥാന ട്രഷറര്‍ സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. സയ്യിദ് അലി ബാഫഖി അധ്യക്ഷത വഹിച്ചു. പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി മുഖ്യ പ്രഭാഷണം നടത്തി. ഇ സുലൈമാന്‍ മുസ്‌ലിയാര്‍, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, വി അബ്ദുല്‍ജലീല്‍ സഖാഫി, എന്‍ വി അബ്ദുര്‍റസാഖ് സഖാഫി പ്രസംഗിച്ചു. സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി, സയ്യിദ് ഹബീബ് കോയ, കുമരംപുത്തൂര്‍ അലി മുസ്‌ലിയാര്‍, വയനാട് ഹസന്‍ മുസ്‌ലിയാര്‍, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, അബൂഹനീഫല്‍ ഫൈസി തെന്നല, എന്‍ എം സ്വാദിഖ് സഖാഫി, അലവി സഖാഫി കൊളത്തൂര്‍, ക്ലാരി ബാവ മുസ്‌ലിയാര്‍, നാസര്‍ ഹാജി ഓമച്ചപ്പുഴ, എന്‍ പി ബാവ ഹാജി, ലത്തീഫ് ഹാജി കുണ്ടൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സമാപന പ്രാര്‍ഥനക്ക് സയ്യിദ് മുത്തുക്കോയ തങ്ങള്‍ എളങ്കൂര്‍ നേതൃത്വം നല്‍കി.