Connect with us

Kerala

വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചതിന് അധ്യാപകനെതിരെ കേസ്

Published

|

Last Updated

കോഴിക്കോട്: മൂന്ന് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ കോഴിക്കോട്ടെ സര്‍ക്കാര്‍ സ്‌കൂളിലെ കായികാധ്യാപകനെതിരെ കേസെടുത്തു. കോഴിക്കോട് ആഴ്ചവട്ടം എച്ച് എസ് എസിലെ കായികാധ്യാപകന്‍ ജോണിക്കെതിരെയാണ് കസബ പോലീസ് കേസെടുത്തത്. തിരുവനന്തപുരം സ്വദേശിയായ ജോണി രണ്ട് വര്‍ഷം മുമ്പാണ് ഈ സ്‌കൂളിലെ കായികാധ്യാപകനായി ജോലിയില്‍ കയറിയത്.

പെണ്‍കുട്ടികള്‍ സ്‌കൂളിലെ മറ്റ് അധ്യാപരെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഇവര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. കേസെടുത്തത് അറിഞ്ഞ അധ്യാപകന്‍ ലീവെടുത്തു സ്ഥലത്തുനിന്നും മാറിനില്‍ക്കുകയാണ്. എന്നാല്‍ അധ്യാപകനെ അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തു എന്നതാണ് ഔദ്യോഗികമായി കിട്ടുന്ന വിവരം.

Latest