Connect with us

Gulf

ഇന്ത്യന്‍ അസോ. കോര്‍ഡിനേഷന്‍ കണ്‍വീനര്‍ തിലകന്‍ ആത്മഹത്യ ചെയ്ത നിലയില്‍

Published

|

Last Updated

ഷാര്‍ജ: ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ കോര്‍ഡിനേഷന്‍ കണ്‍വീനര്‍ തിലകന്‍ എസ് പുല്ലാനി (55) ആത്മഹത്യ ചെയ്ത നിലയില്‍. തൃശൂര്‍ മതിലകം സ്വദേശിയാണ്. ഷാര്‍ജയിലെ മജാസ് പാര്‍ക്കിനു സമീപം ഫല്‍റ്റിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ഇന്നലെ ഉച്ചക്കാണ് സംഭവം. 30 വര്‍ഷത്തോളമായി ഷാര്‍ജയിലുണ്ട്. ഭാര്യ നേരത്തെ മരിച്ചു. രണ്ട് ആണ്‍മക്കളുമൊത്ത് താമസിക്കുകയായിരുന്നു. മക്കളായ ജിനല്‍, ശനല്‍ എന്നിവര്‍ ഇപ്പോള്‍ നാട്ടിലാണ്. സാമ്പത്തിക ബാധ്യതയാണത്രെ കാരണം. ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തു. വലിയ ബാധ്യതകളില്ലെന്നും ജീവിതം തുടരാന്‍ ആഗ്രഹമില്ലെന്നും ആത്യമഹത്യാ കുറിപ്പില്‍ പറയുന്നു. ഒ ഐ സി സി പ്രവര്‍ത്തകനായ തിലകന്‍ സാമൂഹികസാംസ്‌കാരിക രംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്നു.
ഒ ഐ സി സി ഷാര്‍ജ വൈസ് പ്രസിഡന്റാണ്. ഒരു വര്‍ഷം മുമ്പാണ് ഭാര്യ ഹീന മരിച്ചത്. മൃതദേഹം കുവൈത്ത് ആശുപത്രിയിലേക്കു മാറ്റി. നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. വൈ എ റഹീം, സെക്രട്ടറി ബാലകൃഷ്ണന്‍, ട്രഷറര്‍ അമീര്‍ അനുശോചിച്ചു.

 

Latest