Connect with us

Kerala

ജയില്‍ സന്ദര്‍ശിച്ചത് ഫെയ്‌സ്ബുക്ക് വിവാദം അറിഞ്ഞല്ലെന്ന് കെ കെ ലതിക

Published

|

Last Updated

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ ജയിലില്‍ ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നതായുള്ള വാര്‍ത്ത അറിഞ്ഞല്ല താന്‍ കോഴിക്കോട് ജില്ലാ ജയില്‍ സന്ദര്‍ശിച്ചതെന്ന് കെ കെ ലതിക എം എല്‍ എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷം മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞാണ് വിവാദം താന്‍ അറിഞ്ഞത്. ഇപ്പോള്‍ തനിക്കെതിരെ നടക്കുന്നത് മാധ്യമ ഹത്യയാണ്. അതിനുമാത്രം എന്ത് തെറ്റാണ് താന്‍ ചെയ്തതെന്നും അവര്‍ ചോദിച്ചു.

താന്‍ എം എല്‍ എ പദവി ദുരുപയോഗം ചെയ്തിട്ടില്ല. പി മോഹനനെ അല്ലാതെ മറ്റൊരു പ്രതിയേയും താന്‍ കാണാറില്ല. അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി അന്വേഷിക്കാനാണ് ജയിലില്‍ പോയത്. നിയമം അനുവദിക്കുന്ന കാലത്തോളം അത് തുടരുമെന്നും അവര്‍ പറഞ്ഞു.

Latest