Kannur
അല്‍മഖര്‍ സില്‍വല്‍ ജൂബിലി പ്രഖ്യാപന സമ്മേളനം നാളെ
തളിപ്പറമ്പ്: 2014 ഏപ്രില്‍ 12, 13 തീയതികളില്‍ തളിപ്പറമ്പ് ദാറുല്‍ അമാനില്‍ നടക്കുന്ന അല്‍മഖര്‍ സില്‍വര്‍ ജൂബിലി പ്രഖ്യാപന സമ്മേളനം നാളെ വൈകീട്ട് നാലിന് പാടിയോട്ടുചാലില്‍ നടക്കും. സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരിയുടെ അധ്യക്ഷതയില്‍ സമസ്ത സെക്രട്ടറി കന്‍സുല്‍ ഉലമ കെ പി ഹംസ മുസ്ലിയാര് ഉദ്ഘാടനം ചെയ്യും. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര് പ്രഖ്യാപന പ്രഭാഷണം നടത്തും. പ്രമുഖ പണ്ഡിത സാദാത്തുക്കളും നേതാക്കളും ചടങ്ങില്‍ സംബന്ധിക്കും. സമ്മേളന നഗരിയിലേക്ക് നേതാക്കളെ ആനയിക്കുന്ന മുഴുവന്‍ വാഹനങ്ങളും പെരിങ്ങോം സി ആര് പി എഫ് ക്യാമ്പിനടുത്ത് വൈകീട്ട് മൂന്നിന് മുമ്പ് എത്തിച്ചേരേണ്ടതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.
---- facebook comment plugin here -----