Connect with us

Gulf

ഖത്തറില്‍ സൈനിക സേവനം നിര്‍ബന്ധമാക്കുന്നു

Published

|

Last Updated

ദോഹ: ഖത്തറില്‍ പുരുഷന്മാര്‍ക്ക് നാല് മാസത്തെ നിര്‍ബന്ധിത സൈനിക സേവനം ചെയ്യണമെന്ന കരട് ബില്ലിന് അംഗീകാരം. ഗള്‍ഫില്‍ ഇതാദ്യമായാണ് ഒരു രാജ്യം പൗരന്മാര്‍ക്ക് സൈനിക സേവനം നിര്‍ബന്ധമാക്കുന്നത്.
പതിനെട്ടിനും 35 നും ഇടയില്‍ പ്രായമുള്ള യുവാക്കള്‍ക്കാണ് സൈനിക സേവനം ചെയ്യേണ്ടി വരിക. ബിരുദധാരികളാണെങ്കില്‍ മൂന്ന് മാസമാണ് സേവന കാലാവധി. ബിരുദമില്ലെങ്കില്‍ നാല് മാസം സൈന്യത്തിന് വേണ്ടി പ്രവര്‍ത്തിക്കണം. കാബിനറ്റ് നിയമത്തിന്റെ കരട് ബുധനാഴ്ച മജ്‌ലിസ് ശൂറാക്ക് മുന്നില്‍ സമര്‍പ്പിക്കുകയായിരുന്നു. ശൂറ അംഗീകരിച്ചതോടെ നിയമം പ്രാബല്യത്തിലായി. പൗരന്മാരെ രാജ്യത്തിന്റെ പ്രതിരോധ സംവിധാനത്തില്‍ അണിചേര്‍ക്കുകയാണ് ലക്ഷ്യമെന്ന് ഖത്തര്‍ വക്താക്കള്‍ പറഞ്ഞു.

Latest