Connect with us

Kozhikode

നിര്‍ത്താതെ പോകുന്ന ഡ്രൈവര്‍മാര്‍ കുടുങ്ങും

Published

|

Last Updated

വടകര: പരിശോധനക്കിടെ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടും വാഹനം നിര്‍ത്താതെ പോകുന്ന ഡ്രൈവര്‍മാര്‍ക്കെതിരെയും വാഹന ഉടമക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആര്‍ ടി ഒ അറിയിച്ചു.
ലൈസന്‍സ് റദ്ദ് ചെയ്യുക, ആര്‍ സി തടഞ്ഞുവെക്കുക തുടങ്ങിയ നടപടി സ്വീകരിക്കും. സ്പീഡ് റഡാറും മൂവി ക്യാമറകളും ഉപയോഗിച്ച് വാഹന പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധനയില്‍ കുടുങ്ങിയവര്‍ക്കൊന്നും ലൈസന്‍സില്ലെന്നും ആവശ്യമായ രേഖകളില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ചെറിയ കുട്ടികള്‍ രക്ഷിതാക്കള്‍ പോലുമറിയാതെ അപകടകരമായ രീതിയില്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ക്ക് ബോധ്യമായി. കനത്ത പിഴയും താക്കീതും നല്‍കിയാണ് ഇവരെ വിട്ടയച്ചത്.

 

Latest