Malappuram
വ്യാജ എമിഗ്രേഷന്‍ ക്ലിയറന്‍സ് : കരിപ്പൂരില്‍ യുവാവ് പിടിയില്‍
കൊണ്ടോട്ടി: വ്യാജ എമിഗ്രേഷന്‍ ക്ലിയറന്‍സ് സീല്‍ പതിച്ച പാസ്പോര്‍ട്ടുമായി വിദേശത്തു പോകാനെത്തിയ യുവാവ് കരിപ്പൂരില്‍ എമിഗ്രേഷന്‍ വിഭാഗത്തിന്റെ പിടിയിലായി. തൃശൂര്‍ കട്ടകാമ്പാല് കല്ലിങ്ങല്‍ പീടിയേക്കല്‍ അഹ്മദ് (28) ആണ് പിടിയിലായത്. റിയാദിലേക്ക് പോകാനെത്തിയതായിരുന്നു ഇദ്ദേഹം.
---- facebook comment plugin here -----