Kerala
ഡാറ്റാ സെന്റര്‍ കേസ്: സ്റ്റാന്‍ഡിംഗ് കൗണ്‍സലിനെ മാറ്റി
 
		
      																					
              
              
            തിരുവനന്തപുരം: ഡാറ്റ സെന്റര്‍ കേസില്‍ കേരളത്തിന്റെ സ്റ്റാന്‍ഡിംഗ് കൗണ്‍സിലായ എം ടി ജോര്‍ജിനെ തത്സ്ഥാനത്ത് നിന്ന് മാറ്റി. കേസുമായി ബന്ധപ്പെട്ട മുഴുവന്‍ ഫയലുകളും കൈമാറാന്‍ ജോര്‍ജിന് അഡ്വക്കറ്റ് ജനറല്‍ കെ പി ദണ്ഡ പാണി നിര്‍ദേശം നല്‍കി. മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന് വേണ്ടി ഹാജരായിരുന്ന അഡ്വ. എം ആര്‍ രമേശ് ബാബുവിനാണ് പുതിയ ചുമതല.
എ ജിയുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് ജോര്‍ജിനെ മാറ്റിയത്. അതേസമയം, തന്നെ മാറ്റാന്‍ എ ജിക്ക് അധികാരമില്ലെന്ന് എം ടി ജോര്‍ജ് പ്രതികരിച്ചു. ഇതിനെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

