Connect with us

Palakkad

സ്ത്രീകളെ ബന്ദിയാക്കി സ്വര്‍ണം കവര്‍ന്നു

Published

|

Last Updated

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് മേഖലയില്‍ മോഷണ പരമ്പര. പൊമ്പ്രയില്‍ സ്ത്രീകളെ ബന്ദിയാക്കി സ്വര്‍ണം കവര്‍ന്നു, ഞെട്ടരക്കടവില്‍ വാതില്‍ തകര്‍ത്ത് അകത്ത് കടന്ന് പണവും സ്വര്‍ണ്ണാ‘രണവും കവര്‍ന്നു, പൊമ്പ്ര പടിഞ്ഞാറ്റില്‍ ആമിനയുടെ വീട്ടിലാണ് അഞ്ചംഗ മുഖം മൂടി സംഘം സത്രീകളെ ബന്ദിയാക്കി ഒരു സ്വര്‍ണ മാല കവര്‍ന്നത്.
ആമിനയും മകള്‍ മുതാംസും പേരമകളും മാത്രമാണ് വീട്ടിലുള്ളത്. വ്യാഴാഴ്ച പുലര്‍ച്ചെ 12.30യോടെയാണ് സംഘം വീട്ടില്‍ കടന്നത്. സ്ത്രീകളെ ഭീഷണിപ്പെടുത്തുകയും വൃക്കരോഗിയെ സഹായിക്കാനാണ് മോഷണം നടത്തുന്നതെന്ന് പറഞ്ഞ് മൂന്ന് പേരുടെയും സ്വര്‍ണ കമ്മലുകള്‍ ഊരി വാങ്ങുകയായിരുന്നു. ഇവരുടെ മൊബൈല്‍ ഫോണില്‍ സിം കാര്‍ഡ് ഊരി നല്‍കി പിന്നീട് വീടിന് പുറത്ത് ഉപേക്ഷിക്കുകയും ചെയ്തു. മോഷണ ശേഷം ഇവരെ മുറിയിലിട്ടടച്ചാണ് മോഷ്ടക്കള്‍ രക്ഷപ്പെട്ടത്.
ഷൊര്‍ണ്ണൂര്‍ ഡി വൈ എസ് പി ശറഫുദ്ദീന്‍, സെപ്ഷല്‍ ബ്രാഞ്ച് ഡി വൈ എസ് പി സുനില്‍കുമാര്‍, മണ്ണാര്‍ക്കാട് സി ഐ അനില്‍കുമാര്‍, വിരലടയാള വിഗ്ദധര്‍ സം‘വസ്ഥലം സന്ദര്‍ശിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ ഞെട്ടരക്കടവ് ശാന്തിരായിക്കന്‍ കുന്നിലെ പാരോട്ടില്‍ വീട്ടില്‍ ജയപ്രകാശിന്റെ വീട്ടില്‍ മോഷണം നടന്നത്. വാതില്‍ തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ 10,400 രൂപയും ഒരുപവന്‍ സ്വര്‍ണമാലയുമാണ് കവര്‍ന്നത്. സമീപത്തുള്ള ജോയിയുടെ വീട്ടിലും മോഷണശ്രമം മറ്റുണ്ടായെങ്കിലും ജോയി ഉണര്‍ന്ന് ടോര്‍ച്ചടിച്ചതിനാല്‍ മുഖം മോഷ്ടള്‍ ഓടിരക്ഷപ്പെടുകയായിരുന്നു.

Latest