Connect with us

Gulf

പാണ്ടിക്കാട് പഞ്ചായത്ത് പ്രവാസി കൂട്ടായ്മ സംഘടിപ്പിച്ചു

Published

|

Last Updated

ജിദ്ദ: മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് പഞ്ചായത്തില്‍നിന്നുള്ള ജിദ്ദയില്‍ അധിവസിക്കുന്ന പ്രവാസികളുടെ കൂട്ടായ്മയായ “പാണ്ടിക്കാട് പഞ്ചായത്ത് പ്രവാസി കൂട്ടായ്മ”യുടെ മുന്നാവാര്‍ഷികം വിപുലമായി ആഘോഷിക്കുന്നു. ഒക്‌ടോബര്‍ 31 വൃാഴാഴ്ച വൈകുന്നേരം7.30ന് ശറഫിയ്യ ഇമ്പാല ഗാര്‍ഡന്‍ ഓഡിറ്റോറിയത്തിലാണ് വാര്‍ഷിക ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനകം നിരവധി വിദൃാഭ്യാസ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പാണ്ടിക്കാട് പഞ്ചായത്ത് പ്രവാസി കൂട്ടായ്ക്ക് നേതൃത്വം നല്‍കാനായിട്ടുണ്ട്. വിദൃാര്‍ത്ഥികളുടെ പഠന നിലവാരം ഉയര്‍ത്താനുള്ള പ്രചോദനം എന്ന നിലയില്‍ പാണ്ടിക്കാട് ഹൈസ്‌ക്കൂളില്‍നിന്നും ഉയര്‍ന്ന മാര്‍ക്കില്‍ വിജയിക്കുന്ന വിദൃര്‍ത്ഥികള്‍ക്കുള്ള കാശ്അവാര്‍ഡ്, കുട്ടികളുടെ വിദൃാഭൃാസം മുന്‍ നിര്‍ത്തി രക്ഷിതാക്കള്‍ക്ക് ബോധവല്‍ക്കരണം, ജോബ് ഗൈഡന്‍സ് തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞ മൂന്ന് വര്‍ഷക്കാലമായി നേതൃത്വം നല്‍കുന്നുണ്ട്.
മുന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് കലാ സാംസ്‌ക്കാരിക, സംഗീത പരിപാടികളും ഒരുക്കിയിട്ടുണ്ട്. സംഘടനയില്‍ പുതുതായി അംഗത്വം സ്വീകരിച്ചവര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണം വാര്‍ഷികാഘോഷ പരിപാടിയില്‍ നടത്തും. ജിദ്ദയിലെ വിവിധ സാംസ്‌ക്കാരിക സംഘടനാ നേതാക്കള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ ജിദ്ദയില്‍ അധിവസിക്കുന്ന പാണ്ടിക്കാട് പഞ്ചായത്തിലുള്ള എല്ലാ പ്രവാസികളും പങ്കെടുക്കണമെന്ന് സംഘാടകര്‍ അറിയിച്ചു. കൂടതല്‍ വിവരങ്ങള്‍ക്ക് കുഞ്ഞുമുഹമ്മദ് കൊടശേരി, മൊബൈല്‍0551941296, റസാഖ് കടവില്‍, മൊബൈല്‍: 0562631624, സി.എം. പാണ്ടിക്കാട്,മൊബൈല്‍: 0560965607, എ.ടി. അമ്പു, മെബൈല്‍: 0569380685 എന്നിവരുമായി ബന്ധപ്പെടുക.

Latest