Connect with us

Palakkad

കാര്‍ഷിക മേഖല പ്രതിസന്ധിയില്‍: മന്ത്രി പി ജെ ജോസഫ്‌

Published

|

Last Updated

മണ്ണാര്‍ക്കാട്:കേരളത്തിലെ കാര്‍ഷിക മേഖല പ്രതിസന്ധിയിലാണെന്നും കര്‍ഷകരുടെ ഉയര്‍ച്ചക്ക് സര്‍ക്കാറുകളുടെ ഭാഗത്ത് നിന്ന് ശക്തമായ ഇടപ്പെടലുകള്‍ വേണമെന്നും ജലവിഭവ വകുപ്പ് മന്ത്രി പി ജെ ജോസഫ് അഭിപ്രായപ്പെട്ടു.
സുസ്ഥിര കൃഷി വികസന ശാക്തീകരണ കേന്ദ്രം,കേരള കൃഷി,മൃഗസംരക്ഷണ വകുപ്പ്,ആത്മ എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന തളിര് കാര്‍ഷിക മേള 2013 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കാര്‍ഷിക മേഖല ചൂഷണത്തിന്റെ പിടിയാലാണെന്നും സുസ്ഥിര കാര്‍ഷിക രീതിയില്‍ വളര്‍ത്തി കൊണ്ടുവരണമെന്നും ജൈവ കൃഷിയുടെ പ്രാധാന്യം കര്‍ഷകര്‍ മനസ്സിലാക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
എം എല്‍ എ അഡ്വ. എന്‍ ശംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു.എം ബി രാജേഷ് എം പി മുഖ്യപ്രഭാഷണം നടത്തി.മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബി, പി കെ ശശി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റഫീക്ക് കുന്തിപ്പുഴ, അഡ്വ. ജോസ് ജോസഫ്, ടി എ സലാം മാസ്റ്റര്‍,എം ടി ജോസഫ്, പി അഹമ്മദ് അശറഫ്, എം പുരുഷോത്തമന്‍,പി കെ കരീം, അഡ്വ. കെ വി മാണി പ്രസംഗിച്ചു. നാല് ദിവസം നീണ്ടുനില്‍ക്കുന്ന മേളയില്‍ ഇന്ന് മൃത സംരക്ഷ ദിനം മന്ത്രി മഞ്ഞളാംകുഴി ഉദ്ഘാടനം ചെയ്യും.
അവാര്‍ഡ് ദാന സമ്മേളനം സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്യും. കാര്‍ഷിക-ഓമന മൃഗങ്ങള്‍ എന്നിവയുടെ പ്രദര്‍ശനം നടക്കും. മേള 21ന് സമാപിക്കും.

Latest