Malappuram
വിമാനത്താവളത്തില്‍ സി ബി ഐ നിരീക്ഷണം
കൊണ്ടോട്ടി: നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ക്കായി സി ബി ഐ സംഘം കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇന്നലെയും രഹസ്യ നിരീക്ഷണം നടത്തിയതായി അറിയുന്നു. കാര്‍ഗോ കയറ്റുമതി ഏജന്റ് നെടിയിരുപ്പ് റശീദലിയുടെ വീട്ടിലും ഓഫീസിലും ഇന്നലെ സി ബി ഐ പരിശോധന നടത്തിയിരുന്നു. സി ബി ഐ അറസ്റ്റ് ചെയ്ത കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ സി മാധവനുമായി റശീദലിക്ക് ബന്ധമുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയിരുന്നത്.
സി ബി ഐ സംഘം വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ രഹസ്യമായി നിരിക്ഷിക്കുന്നതിനു പുറമെ സംശയമുള്ള സാധാരണക്കാരേയും നിരീക്ഷിക്കുന്നുണ്ട്. ഇവര്‍ക്ക് കസ്റ്റംസ് ഉദ്യോഗസ്ഥരുമായി അമിത ബന്ധം ഉണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് ഇവരേയും നിരീക്ഷണ വിധേയമാക്കുന്നത്.
---- facebook comment plugin here -----