Connect with us

Articles

ചേളാരി സമസ്ത വയസ്സറിയിക്കുമ്പോള്‍

Published

|

Last Updated

ദിവസങ്ങള്‍ക്ക് മുമ്പ് പാറാട്ട് നടന്ന ബോംബ് സ്‌ഫോടനത്തെ കുറിച്ചുള്ള അന്വേഷണം ഒടുവില്‍ എത്തിയിരിക്കുന്നത് ചേളാരിയിലേക്കാണ് എന്നത് പൊതുസമൂഹത്തിന് ഞെട്ടല്‍ ഉളവാക്കുന്ന സംഭവമായിരിക്കും. പക്ഷേ, അസഹിഷ്ണുത ജന്മവാസനയായി കൊണ്ടുനടക്കുന്ന ഒരു സമൂഹത്തിന്റെ വളര്‍ച്ചയിലെ സ്വാഭാവികമായ ഒരേട് മാത്രമായാണ് കേരളത്തിലെ മുസ്‌ലിം സാമാന്യ ജനം അതിനെ കാണുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ മലബാറിലെ വിവിധ ജില്ലകളില്‍, മുസ്‌ലിംകളുടെ പേരും വിലാസവും ദുരുപയോഗം ചെയ്ത് പ്രവര്‍ത്തിക്കുന്ന ഈ “പണ്ഡിത സഭ”യുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളും നേതാക്കളും നടത്തിവരുന്ന അതിക്രമങ്ങള്‍ മാത്രം മതി ഇവരുടെ വര്‍ഗസ്വഭാവവും ജാതിയും ഏതെന്നു മനസ്സിലാക്കാന്‍. അതറിയാവുന്നതുകൊണ്ടാണ് തടിയന്റവിടെ നസീറില്‍ നിന്നും പൊട്ടന്റവിട ശഫീഖിലേക്ക് അധികം ദൂരമില്ലെന്ന് മുസ്‌ലിം സാമാന്യ ജനം വിശ്വസിക്കുന്നതും. പൊതുസമൂഹത്തില്‍ മുസ്‌ലിംകളെ അപഹാസ്യരാക്കാനുള്ള പദ്ധതികളും പ്രവൃത്തികളും ശീലമാക്കിയ ഈ “പണ്ഡിത സഭ”യുടെ പ്രായോജകര്‍ ഏത് സൗത്ത് ഇന്ത്യന്‍ കമാന്‍ഡറാണ്?

മുസ്‌ലിം പെണ്‍കുട്ടികളെ കല്യാണം കഴിച്ചയക്കേണ്ട പ്രായം പതിനെട്ടോ ഒന്‍പതോ ആകട്ടെ, ചേളാരി സമസ്ത തങ്ങള്‍ക്ക് പ്രായവും പക്വതയും തികഞ്ഞ വിവരം മലയാളികളെ അറിയിച്ചിരിക്കുന്നത് ഏതായാലും അതിന്റെ ഇരുപത്തിനാലാമത്തെ വയസ്സിലാണ്. പെണ്‍കുട്ടികളുടെ വിവാഹത്തിന്, മുന്‍ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സന്‍ ജസ്റ്റിസ് ശ്രീദേവി കണ്ടുവെച്ച പ്രായത്തോട് ഏതാണ്ട് അടുത്തുവരും ഈ ഇരുപത്തിനാല്. 1989ല്‍ സമസ്തയില്‍ നിന്നും വിട്ടുപോയ ശേഷമുള്ള ഇരുപത്തിനാല് വര്‍ഷത്തെ സംഭവബഹുലമായ പ്രവര്‍ത്തനങ്ങളിലൂടെ ഒരു മുസ്‌ലിം മതപണ്ഡിത സഭക്കുണ്ടാകേണ്ട എല്ലാവിധ “സ്വഭാവവിശേഷങ്ങളും പക്വതയും” തങ്ങള്‍ക്കുണ്ടെന്ന് ബോധ്യപ്പെടുത്തിയ സ്ഥിതിക്ക് ഈ “പണ്ഡിത സഭ”യുടെ നികാഹ് ഉടനെ നടത്തിക്കൊടുക്കാന്‍ മുസ്‌ലിം വ്യക്തിനിയമ സംരക്ഷണ സമിതി അംഗങ്ങളായ മുസ്‌ലിം സംഘടനകള്‍ ഉടന്‍ നടപടി സ്വീകരിക്കണം. സ്വന്തം പ്രവര്‍ത്തനങ്ങളിലൂടെ പ്രായവും പക്വതയും അറിയിച്ച തടിന്റയവിട നസീര്‍ പോലുള്ള സമുദായ സ്‌നേഹികളായ, കുഫ്‌വൊത്ത ആണ്‍കുട്ടികളും സമുദായത്തിന് പുറത്തുള്ളവരുമായി വിവാഹ ബന്ധങ്ങള്‍ക്ക് സാധൂകരണം നല്‍കാന്‍ സമിതിയുടെ തീരുമാനമുണ്ടെങ്കില്‍ അസിമാനന്ദ മുതല്‍ പേര്‍ വേറെയും ഉള്ള സ്ഥിതിക്ക് വരനെ കണ്ടെത്താന്‍ ഈ സമിതി പ്രയാസപ്പെടേണ്ടിവരില്ല. ഇനി സമിതിയുടെ തന്നെ മുന്‍ തീരുമാനമനുസരിച്ച് ചേളാരി സമസ്തക്ക് ആരെങ്കിലുമായി ഇതുവരെയും പുറത്തറിയാത്ത പ്രേമബന്ധമുണ്ടെങ്കില്‍ മുസ്‌ലിം വ്യക്തി നിയമത്തെ സാക്ഷി നിര്‍ത്തി ആ മുഹബ്ബത്തിന് വരണ മാല്യം ചാര്‍ത്തിക്കൊടുത്ത് ഈ ഒളിച്ചുകളി അവസാനിപ്പിക്കാന്‍ പാകത്തിന് രണ്ട് പേരെയും മണിയറയില്‍ കയറ്റിക്കൊടുക്കാനും നടപടിയുണ്ടാകണം.

ചേളാരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയിലെ വിഘടിത വിഭാഗം അതിന്റെ പക്വത ഏറ്റവും ഒടുവില്‍ അറിയിച്ചിരിക്കുന്നത് കണ്ണൂര്‍ ജില്ലയിലെ പാനൂരിനടുത്ത പൊയിലൂര്‍ പാറാട്ട് ആണ്. കോഴിക്കോട് സിയസ്‌കോ യതീംഖാനയിലെ അന്തേവാസിനിയായ പതിനാറുകാരിയെ ഒരറബി പൗരന് കല്യാണം കഴിച്ചുകൊടുത്ത, “കേരള മുസ്‌ലിം നവോത്ഥാനത്തിന്റെ” പിന്‍മുറക്കാരായ മുജാഹിദുകളുടെ ഉത്തരവാദിത്വബോധമില്ലാത്ത പ്രവൃത്തിയെ ലഘൂകരിക്കാന്‍ മുസ്‌ലിം കൂട്ടായ്മ വിളിച്ചു ചേര്‍ത്ത് മുസ്‌ലിംകളെ ശത്രുക്കളുടെ മുന്നിലേക്ക് കൊത്തിവലിച്ചെടുക്കാന്‍ പാകത്തിന് എറിഞ്ഞുകൊടുത്ത് സ്വന്തം പക്വത മലയാളികളെ ബോധ്യപ്പെടുത്തിയതിന് ശേഷമാണ് ചേളാരി സമസ്ത പാനൂരിലേക്ക് അതിന്റെ ജൈത്രയാത്ര തുടര്‍ന്നത്. ചേളാരിയില്‍ നിന്ന് യാത്ര കോഴിക്കോട്ടെത്തുമ്പോഴേക്കും ഇരുവിഭാഗം മുജാഹിദുകളെയും മൗദൂദികളെയും മുസ്‌ലിംകള്‍ക്കിടയിലെ “അനാചാരവും അന്ധകാരവും” നീക്കാന്‍ നേര്‍ച്ച നേര്‍ന്നിറങ്ങിയ എം ഇ എസിനെയും എം എസ് എസിനെയും തങ്ങളുടെ വയസ്സറിയിക്കല്‍ യജ്ഞത്തില്‍ ചേളാരി സമസ്തക്ക് പങ്കാളികളാക്കാനായി. ചേരേണ്ടത് ചേരേണ്ടതിനോടേ ചേരൂ എന്നാണല്ലോ പ്രമാണം.
ദിവസങ്ങള്‍ക്ക് മുമ്പ് പാറാട്ട് നടന്ന ബോംബ് സ്‌ഫോടനത്തെ കുറിച്ചുള്ള അന്വേഷണം ഒടുവില്‍ എത്തിയിരിക്കുന്നത് ചേളാരിയിലേക്കാണ് എന്നത് പൊതുസമൂഹത്തിന് ഞെട്ടല്‍ ഉളവാക്കുന്ന സംഭവമായിരിക്കും. പക്ഷേ, അസഹിഷ്ണുത ജന്മവാസനയായി കൊണ്ടുനടക്കുന്ന ഒരു സമൂഹത്തിന്റെ വളര്‍ച്ചയിലെ സ്വാഭാവികമായ ഒരേട് മാത്രമായാണ് കേരളത്തിലെ മുസ്‌ലിം സാമാന്യ ജനം അതിനെ കാണുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ മലബാറിലെ വിവിധ ജില്ലകളില്‍, മുസ്‌ലിംകളുടെ പേരും വിലാസവും ദുരുപയോഗം ചെയ്ത് പ്രവര്‍ത്തിക്കുന്ന ഈ “പണ്ഡിത സഭ”യുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളും നേതാക്കളും നടത്തിവരുന്ന അതിക്രമങ്ങള്‍ മാത്രം മതി ഇവരുടെ വര്‍ഗസ്വഭാവവും ജാതിയും ഏതെന്നു മനസ്സിലാക്കാന്‍. അതറിയാവുന്നതുകൊണ്ടാണ് തടിയന്റവിടെ നസീറില്‍ നിന്നും പൊട്ടന്റവിട ശഫീഖിലേക്ക് അധികം ദൂരമില്ലെന്ന് മുസ്‌ലിം സാമാന്യ ജനം വിശ്വസിക്കുന്നതും.
പൊയിലൂരില്‍ സുന്നീ പ്രവര്‍ത്തകര്‍ക്കെതിരെ ചേളാരി വിഭാഗം തുടരുന്ന അതിക്രമങ്ങളില്‍ ഉപയോഗിക്കാന്‍ വേണ്ടിയാണ് തങ്ങള്‍ ബോംബ് നിര്‍മാണത്തിനുള്ള ക്വട്ടേഷന്‍ ഇ കെ വിഭാഗത്തില്‍ നിന്ന് ഏറ്റെടുത്തതെന്നാണ് പ്രതികള്‍ പോലീസിനോട് സമ്മതിച്ചിരിക്കുന്നത്. ഇതിന് വേണ്ടി 800 രൂപ നിരക്കില്‍ 12 ബോംബ് നിര്‍മിച്ചു നല്‍കാനാണ് ഷഫീഖിനും അഫ്‌സലിനും ജാസിമിനും “പണ്ഡിത സഭ” കരാര്‍ നല്‍കിയത്. 5,000 രൂപ അഡ്വാന്‍സ് ആയി ഈ ഇനത്തില്‍ നല്‍കുകയും ചെയ്തുവത്രേ. ഈ തുക കൊണ്ട് ഗുണ്ടുവെടി വാങ്ങിയ ശേഷം അതിലെ വെടിമരുന്ന് ഉപയോഗിച്ച് ഉഗ്രശേഷിയുള്ള സ്റ്റീല്‍ ബോംബ് നിര്‍മിക്കാന്‍ സംഘം ശ്രമിക്കുന്നതിനിടെയാണ് ബോംബ് പൊട്ടി നാല് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റത്. പരുക്കേറ്റ ഒരു ചെറുപ്പക്കാരന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. പുരുക്കേറ്റവരില്‍ നിന്നുള്ള മൊഴിയും പ്രതികളുടെ ഫോണ്‍വിളികളുടെ വിശദാംശങ്ങളെ പിന്തുടര്‍ന്നുള്ള അന്വേഷണവുമാണ് “പണ്ഡിത സഭ”യുടെ യഥാര്‍ഥ മുഖം പുറത്തുകൊണ്ടുവന്നിരിക്കുന്നത്. ബംഗളൂരുവിലായിരുന്ന, പോലീസ് തന്ത്രപൂര്‍വം നാട്ടിലെത്തിച്ച പ്രതികളില്‍ നിന്നും ഇതിനോടകം തന്നെ നിര്‍ണായക വിവരങ്ങളും പോലീസിന് ലഭിച്ചതായാണ് സൂചന.
കേരളത്തിലെ മദ്‌റസകളിലെ വിദ്യാര്‍ഥികളില്‍ നിന്നും മുഅല്ലിമുകളുടെ ക്ഷേമനിധിയിലേക്ക് വര്‍ഷം തോറും ലക്ഷക്കണക്കിന് രൂപയാണ് ചേളാരി സമസ്ത പിരിച്ചെടുക്കുന്നത്. അവര്‍ തന്നെ അവകാശപ്പെടുന്ന കുട്ടികളുടെ എണ്ണവും മദ്‌റസകളുടെ വണ്ണവും വെച്ച് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ പിരിച്ചെടുത്ത തുകയുടെ നാലില്‍ ഒരു ഭാഗം പോലും ചെലവാക്കിയിട്ടില്ല എന്ന് ഈയിടെ ഒരു മുസ്‌ലിം ദൈ്വവാരിക തന്നെ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ചികിത്സക്കും മക്കളുടെ വിവാഹത്തിനും വീട് നിര്‍മാണത്തിനും വേണ്ടിയുള്ള മുഅല്ലിംകളുടെ അപേക്ഷകള്‍ ചേളാരിയില്‍ കെട്ടിക്കിടക്കുമ്പോള്‍ കാന്തപുരത്തിന്റെ അനുയായികള്‍ക്ക് നേരെ എറിയാനുള്ള ബോംബ് ഉണ്ടാക്കാന്‍ വേണ്ടി പൊട്ടന്റവിട ശഫീഖിന് ഗുണ്ട് വാങ്ങാനുള്ള പണം വകയിരുത്തിക്കൊടുക്കാനുള്ള തിരക്കിലാണ് ഈ “പണ്ഡിത സഭ” എന്നത് മുസ്‌ലിം സമൂഹത്തിന് തന്നെ അപമാനകരമായ കാര്യമാണ്. പൊതുസമൂഹത്തില്‍ മുസ്‌ലിംകളെ അപഹാസ്യരാക്കാനുള്ള പദ്ധതികളും പ്രവര്‍ത്തനങ്ങളും ശീലമാക്കിയ ഈ “പണ്ഡിത സഭ”യുടെ യഥാര്‍ഥ പ്രായോജകര്‍ ഏത് സൗത്ത് ഇന്ത്യന്‍ കമാന്‍ഡറാണ്?
ഈ “പണ്ഡിത സഭ”യുടെ ആഗോള പണ്ഡിതന്റെ ചെമ്മാട് സര്‍വകലാശാലയില്‍ നിന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്കെതിരെ വധഭീഷണി വന്നത് കുറച്ചുമുമ്പാണ്. അന്ന് തന്നെ ഇതേക്കുറിച്ച് സമഗ്ര അന്വേഷണം വേണം എന്ന് സുന്നീ സംഘടനകള്‍ ആവശ്യപ്പെട്ടതുമാണ്. അത് കുട്ടികളുടെ തമാശക്കളിയായിരുന്നുവെന്നാണ് അന്ന് ആഗോള പണ്ഡിത സഭാംഗമടക്കം പ്രതികരിച്ചത്. അവരുടെ കൂടാരത്തില്‍ നിന്ന് വളര്‍ന്നുവരുന്ന പുതു തലമുറയുടെ സ്വഭാവവിശേഷം എന്താണെന്ന് മനസ്സിലാക്കാന്‍ ഇത്തരം കുട്ടിക്കളികള്‍ തന്നെ ധാരാളം. തളിപ്പറമ്പില്‍ എത്തിയപ്പോള്‍ സംസ്ഥാന നേതാവ് തന്നെ ഭീഷണി മുഴക്കി. ഇത്തവണ കാന്തപുരത്തിന് നേരെയല്ല, കാന്തപുരത്തിന് വേണ്ടി സംസാരിക്കുന്നുവെന്ന പേരില്‍ സംസ്ഥാന വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിന് നേരെ. അദ്ദേഹത്തിന്റെ കൈ വെട്ടുമെന്ന്. പ്രായം തികഞ്ഞ ഈ വധുവിന്റെ ആഗ്രഹങ്ങള്‍ മറ്റാരുടെയെല്ലാമോ ആഗ്രഹങ്ങളുമായി ഒത്തുവന്നിരുന്നത് യാദൃച്ഛികമല്ലെന്നും ഈ വധുവിന് കുഫുവൊത്ത വരനെ സമുദായത്തില്‍ നിന്ന് തന്നെ കണ്ടെത്തിക്കൊടുക്കണം എന്നും മേലെ പറഞ്ഞുവെച്ചത് അതുകൊണ്ടാണ്. സമുദായത്തിന് പ്രതിരോധം തീര്‍ക്കാന്‍ കൈ വെട്ട് ഒരപരാധമല്ലെന്ന് ഫത്‌വ നല്‍കിയ ദാറുല്‍ ഖുദാത്തുകാര്‍ വേറെയുമുണ്ടല്ലോ കേരളത്തില്‍. ഒടുവില്‍ പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ അതൊരു ആലങ്കാരിക പ്രയോഗം മാത്രമായിരുന്നുവെന്നായി, തീരുമാനമെടുത്താല്‍ തിരുത്തേണ്ടിവരാത്ത “പണ്ഡിത സഭ”യുടെ ചാവേറിന്റെ തിരുത്ത്. അസഹിഷ്ണുതയും അതിക്രമവുമാണ് തങ്ങള്‍ ആലങ്കാരിക അടയാളങ്ങളായി കൊണ്ടുനടക്കുന്നതെന്ന് ഇതിനേക്കാള്‍ മനോഹരമായി മലയാള പദ്യ, ഗദ്യ സാഹിത്യത്തില്‍ എങ്ങനെ പറയാനാകും?
ബോംബ് നിര്‍മാണത്തിലും ഉപയോഗത്തിലും തങ്ങള്‍ ഒട്ടും പിന്നിലല്ലെന്ന് ഈ വിഭാഗം നേരത്തെ തെളിയിച്ചതാണ്. വെള്ളിക്കീഴില്‍ പള്ളിയില്‍ നിന്ന് നിസ്‌കരിച്ചിറങ്ങുകയായിരുന്ന സുന്നീ പ്രവര്‍ത്തകര്‍ക്ക് നേരെ ബോംബെറിഞ്ഞത് ആര്‍ എസ് എസുകാരോ ബജ്‌റംഗ്ദളുകാരോ ആയിരുന്നില്ല. മുസ്‌ലിം സമുദായത്തിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന ഈ “പണ്ഡിതസഭ”യുടെ പ്രാദേശിക ദല്ലാള്‍മാരായിരുന്നു. ഈ പണ്ഡിത സഭയുടെ ഉള്ളില്‍ ഒളിച്ചിരിക്കുന്ന മുസ്‌ലിം വിരോധം ഒടുവില്‍ പുറത്തുവന്നത് ഓണപ്പറമ്പിലെ പള്ളിക്കും മദ്‌റസക്കും നേരെ നടന്ന അതിക്രമത്തോടെയാണ്. മുസ്‌ലിംകള്‍ അല്ലാഹുവിന്റെ ഭവനമായി കരുതി പരിപാലിച്ചുപോരുന്ന പള്ളിയുടെ ചുമരും നിലവും കുത്തിപ്പൊളിച്ച ത്രിശൂലവും ബാബരി മിനാരം കുത്തിപ്പൊളിച്ച ത്രിശൂലവും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളത്? എളങ്കൂരിലെ മഹല്ല് കാരണവരെ തച്ചുകൊന്നതും അമ്പലക്കണ്ടി അബ്ദുല്‍ ഖാദിറിന്റെ തലയില്‍ കമ്പിപ്പാര അടിച്ചു കയറ്റിയതും കുണ്ടൂരിലെ കുഞ്ഞുവിന്റെ വയറ്റില്‍ കഠാര ചുഴറ്റിയിറക്കിയതും ശിവസേനക്കാരോ യുവമോര്‍ച്ചക്കാരോ അല്ലല്ലോ. സംഘ്പരിവാരത്തിന് മുസ്‌ലിം സമുദായത്തിനകത്ത് തന്നെ ആദര്‍ശമച്ചുനന്മാര്‍ ഉള്ളപ്പോള്‍ എന്തിന് മുസ്‌ലിംകള്‍ക്കെതിരെ ആര്‍ എസ് എസ് ഊര്‍ജവും സമയവും ചെലവാക്കണം? സംഘ്പരിവാരത്തേക്കാള്‍ മികച്ച മെയ്‌വഴക്കത്തോടെ മുസ്‌ലിംകള്‍ക്കെതിരായ അതിക്രമങ്ങള്‍ നടത്താന്‍ ഒരുങ്ങിപ്പുറപ്പെട്ട ഒരു മുസ്‌ലിം “പണ്ഡിത സഭ”തന്നെയുള്ളപ്പോള്‍ നരേന്ദ്ര മോഡി എന്തിന് നാഗ്പൂരിലേക്ക് തീര്‍ഥാടനം നടത്തണം? കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ഇരുപത് മിനുട്ട് മാത്രം യാത്ര ചെയ്താല്‍ എത്താവുന്ന ദൂരത്താണ് ചേളാരി. അവിടെയൊരു “സമസ്ത ബസ് സ്റ്റോപ്പ്” ഉണ്ട്. സമസ്തയില്‍ നിന്ന് വിട്ടുപോയതിന് ശേഷം “പണ്ഡിത സഭ” സ്വന്തം നിലക്ക് തുടങ്ങിയ ആദ്യത്തെ സ്ഥാപനം കൂടിയാണത്. (പെരുവഴിയിലുള്ളവര്‍ക്ക് അന്തിയുറങ്ങാന്‍ ബസ് സ്റ്റോപ്പിനേക്കാള്‍ മികച്ച മറ്റേതൊരു മുസാഫര്‍ഖാനയാണുള്ളത്? ചേളാരി സമസ്ത തീര്‍ച്ചയായും തുടങ്ങേണ്ട സ്ഥാപനം തന്നെ തുടങ്ങിയതില്‍ അവര്‍ക്ക് അഭിമാനിക്കാം. ഇത്തരം സ്ഥാപനങ്ങള്‍ സംസ്ഥാന വ്യാപകമായി തുടങ്ങാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്യാം. അങ്ങനെ “സമസ്ത ബസ് സ്റ്റോപ്പു”കള്‍ കൊണ്ട് കേരളം അലംകൃതമാകട്ടെ.!) അവിടേക്ക് വരൂ. മുസ്‌ലിംകളെ പരിഹസിക്കാനും ഉന്മൂലനം ചെയ്യാനുമുള്ള ഫത്‌വകളും പരിശീലനങ്ങളും ആ ബസ്‌സ്റ്റോപ്പ് പരിസരത്തുള്ള ചേളാരി ചന്തയില്‍ ഇഷ്ടം പോലെ കിട്ടും. വേണമെങ്കില്‍ ഈ ഫത്‌വകള്‍ക്കും പരിശീലനങ്ങള്‍ക്കും “ആഗോള പണ്ഡിത സഭ”യുടെ അംഗീകാരവും വാങ്ങിച്ചുതരും.
പക്ഷേ, ഈ കുട്ടിക്കളികളും ആലങ്കാരിക കളികളും പൊട്ടന്‍ കളികള്‍ മാത്രമല്ലെന്ന് തെളിയിക്കാന്‍ സാക്ഷാല്‍ പൊട്ടന്റവിട ശഫീഖ് തന്നെ വേണ്ടിവന്നു. പണ്ഡിത സഭയുടെ പുതിയ അംബാസഡര്‍. പേരില്‍ മാത്രമല്ല, തൊട്ടടുത്ത നാട്ടുകാരനായ ദക്ഷിണേന്ത്യന്‍ കമാന്‍ഡറുമായി പൊട്ടന്റവിട ശഫീഖിന് സാമ്യമുള്ളത്. പ്രവൃത്തിയിലും ആശയത്തിലുമെല്ലാം നാട്ടുകാര്‍ ഒന്നിച്ചു തന്നെ. ആത്യന്തികമായി മുസ്‌ലിംകളെ അപഹസിക്കലും ശത്രുക്കള്‍ക്ക് തിന്നാന്‍ പാകത്തില്‍ മുസ്‌ലിംകളെ വേവിച്ചുകൊടുക്കലുമാണല്ലോ രണ്ട് പേരുടെയും ജോലി.
ഏതായാലും “പണ്ഡിത സഭ” അവരുടെ പ്രവര്‍ത്തന ലക്ഷ്യം പക്വതയോടെ വെളിവാക്കിത്തന്ന സ്ഥിതിക്ക് അവര്‍ക്ക് അനുയോജ്യരായ വരന്മാരെ കണ്ടെത്തി നികാഹ് കഴിച്ചുകൊടുത്ത് സമുദായത്തെ രക്ഷിക്കണം. സമുദായത്തിന്റെ പേരും വിലാസവും ദുരുപയോഗം ചെയ്യുന്ന ഇത്തരം അതിക്രമികള്‍ക്കെതിരെ മാനനഷ്ടം ഫയല്‍ ചെയ്യാന്‍ സുപ്രീം കോടതിയില്‍ വല്ല വകുപ്പുമുണ്ടോ എന്ന് വ്യക്തിനിയമ സംരക്ഷകര്‍ നിയമജ്ഞരുമായി ഒന്നു കൂടിയാലോചിക്കണം. ആലോചിച്ചിട്ടു മതി. ധൃതി കൂട്ടേണ്ട. വിവാഹത്തിന്റെയും സ്വത്ത് ഭാഗം വെക്കലിന്റെയും കാര്യത്തില്‍ മാത്രമല്ലല്ലോ ഇസ്‌ലാമിന് നിലപാടുള്ളത്. ഇസ്‌ലാമിനെ പൊതു സമൂഹത്തില്‍ തെറ്റിദ്ധരിപ്പിക്കുകയും മുസ്‌ലിംകള്‍ക്കെതിരെ അതിക്രമങ്ങള്‍ നടത്തുകയും ചെയ്യുന്നവര്‍ക്കുള്ള വിധിവിലക്കുകളും ഇസ്‌ലാമില്‍ ഉണ്ടല്ലോ. വ്യക്തിനിയമത്തിന്റെ പരിധിയില്‍ അത്തരം വിധി വിലക്കുകള്‍ കൂടി ഉള്‍പ്പെടുത്താന്‍, മുസ്‌ലിം കുട്ടിയുടെ വിവാഹപ്രായം ഉറപ്പിക്കാന്‍ ഡല്‍ഹിയിലേക്ക് വണ്ടികയറുന്ന നവോത്ഥാന നായകര്‍ സുപ്രീം കോടതിയോട് ആവശ്യപ്പെടണം.
“ഒരു വിഭാഗത്തോടുള്ള വിയോജിപ്പ് അവര്‍ക്കെതിരെ അതിക്രമം പ്രവര്‍ത്തിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ” എന്നൊരു തിരുമൊഴിയുണ്ട്, ഹദീസ് ഗ്രന്ഥങ്ങളില്‍. അതൊക്കെ മദ്‌റസാ പാഠപുസ്തകത്തില്‍ കുട്ടികള്‍ക്ക് പഠിക്കാനും പരീക്ഷയില്‍ വിട്ട ഭാഗം പൂരിപ്പിക്കാനുമുള്ള ചോദ്യം മാത്രമാണവര്‍ക്ക്. അല്ലെങ്കിലും ഈ വക ഹദീസൊന്നും ചേളാരി ഏരിയ കമ്മിറ്റിക്ക് ബധകമല്ലല്ലോ.
ഉസ്താദുമാരേ, ഈ ഹദീസ് മദ്‌റസകളില്‍ കുട്ടികള്‍ക്ക് ഓതിക്കൊടുക്കുമ്പോള്‍ എപ്പോഴെങ്കിലും നിങ്ങളുടെ ചങ്ക് പിടയുന്നുണ്ടെങ്കില്‍ ഒന്ന് പറയണേ… ഈ ഹദീസ് ലോകത്തിന് സമ്മാനിച്ച മുത്ത് നബിയുടെ കാരുണ്യവും കാവലും സമുദായത്തിന് മേല്‍ സദാ വര്‍ഷിക്കുമാറാകട്ടെ.

 

Latest