Connect with us

Kasargod

പ്ലാസ്റ്റിക് വാഹനം ഫഌഗ്ഓഫ് ചെയ്തു

Published

|

Last Updated

ചായ്യോത്ത്: നാഷണല്‍ സര്‍വീസ് സ്‌കീം ജില്ലയില്‍ നടപ്പിലാക്കുന്ന സമ്പൂര്‍ണ പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തിന്റെ ഭാഗമായുള്ള പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്ന വാഹനം ചായ്യോത്ത് നിന്ന് പുറപ്പെട്ടു. ചായ്യോത്ത് ഗവ:ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ കിനാനൂര്‍കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് കെ ലക്ഷ്മണനാണ് പ്ലാസ്റ്റിക് വണ്ടി ഫഌഗ്ഓഫ് ചെയ്തത്. ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ചായോത്ത് എന്‍ എസ് എസ് യൂണിറ്റാണ് പുതുമയാര്‍ന്ന ഈ മാലിന്യ നിര്‍മാര്‍ജന പരിപാടി തുടങ്ങിയത്.
ചോയ്യങ്കോട് മുതല്‍ നീലായി വരെയുള്ള നൂറോളം വീടുകളില്‍ ചെന്ന് എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിച്ചു. മാലിന്യം ഉറവിടത്തില്‍തന്നെ സംസ്‌കരിക്കാനുള്ള സമ്പൂര്‍ണ ശുചിത്വ പദ്ധതിയും തുടങ്ങി കഴിഞ്ഞു. അതുനസരിച്ചു വീടുകളില്‍ ചെന്ന് മാലിന്യം തരംതിരിച്ച് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുകയാണ് ചെയ്യുന്നത്. സ്‌കൂളിനെ സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധിത മേഖലയായി പ്രഖ്യാപിക്കുകയും പേന, സ്‌കെയില്‍ തുടങ്ങിയ പ്ലാസ്റ്റിക് പഠനോപകരണങ്ങള്‍ ഉപയോഗ ശേഷം ശേഖരിക്കാനും തുടങ്ങി നീലേശ്വരത്ത് പ്രവര്‍ത്തിക്കുന്ന വളന്ററി ആറ്റിറ്റ്യൂട് ഫോര്‍ സോഷ്യല്‍ സാനിറ്റേഷന്‍ എന്ന സ്ഥാപനവുമായി സഹകരിച്ചാണ് പ്രവര്‍ത്തനം മുന്നോട്ടു കൊണ്ട്‌പോവുന്നത് . തുടര്‍ന്ന് കംബല്ലൂര്‍ തോമാപുരം തുടങ്ങിയ സ്‌കൂളുകളിലേക്കും വാഹനം ചെന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു. ജില്ലയിലെ മുഴുവന്‍ സ്‌കൂളിലേക്കും പരിപാടി വ്യാപിക്കുന്നതിനെക്കുറിച്ച് എന്‍ എസ് എസ് ജില്ലാ കണവിനര്‍ കെ കെ മനോജ് കുമാര്‍ യോഗത്തില്‍ വിശദീകരിച്ചു.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ പ്രകാശ് അധ്യക്ഷം വഹിച്ചു. ചടങ്ങില്‍ പ്രോഗ്രാം ഓഫീസര്‍ ഹരിശ് കുമാര്‍ പി സ്വാഗതം പറഞ്ഞു. ഹെഡ് മാസ്റ്റര്‍ കെ ഡോമനിക്, പിടി എ പ്രസിഡന്റ് കുമാരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Latest