Connect with us

Kerala

പി സി ജോര്‍ജിന് എല്ലാം കൂട്ടി ഒരു മറുപടി നല്‍കും: തിരുവഞ്ചൂര്‍

Published

|

Last Updated

കോട്ടയം: എല്ലാത്തിനും കൂടി കൂട്ടി പി സി ജോര്‍ജിന് താന്‍ ഒരു മറുപടി നല്‍കുമെന്നും അത് അത് കൊള്ളേണ്ടിടത്ത് കൊളളുമെന്നും ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. തിരുവഞ്ചൂരിനെതിരെ തുടര്‍ച്ചയായി ആരോപണങ്ങളുന്നയിക്കുന്ന പി സി ജോര്‍ജിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ജോര്‍ജ് വി എസിന്റെ കൈ പിടിച്ച് ചുംബിച്ചത് ഉദ്ദിഷ്ട കാര്യത്തിനുള്ള ഉപകാരസ്മരണയാണെന്നും തിരുവഞ്ചൂര്‍ ആരോപിച്ചു. എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം തിരുവഞ്ചൂരാണെണ് കഴിഞ്ഞ ദിവസം പി സി ജോര്‍ജ് ആരോപിച്ചിരുന്നു.