Kozhikode
എസ് എസ് എഫ് വടകര ഡിവിഷന് ഹയര്‍ സെക്കന്‍ഡറി സമ്മേളനം
വടകര: ഇലക്ട്രോണിക് മീഡിയയുടെ അതിപ്രസരം വിദ്യാര്‍ഥി സമൂഹത്തെ നിഷ്ക്രിയരാക്കുന്നതായി എസ് എസ് എഫ് വടകര ഡിവിഷന് ഹയര്‍ സെക്കന്‍ഡറി സമ്മേളനം അഭിപ്രായപ്പെട്ടു.
അറിവിനെ സമരയുധമാക്കുക എന്ന പ്രമേയത്തില്‍ കൈനാട്ടി ക്രെസന്റ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം പുതുപ്പണം ജെ എന്‍ എം എച്ച് എസ് എസ് പ്രിന്‍സിപ്പല്‍ സത്യനാഥന് മന്തരത്തൂര്‍ ഉദ്ഘാടനം ചെയ്തു. ഡിവിഷന് പ്രസിഡന്റ് പി വി ഹാരിസ് സഖാഫി അധ്യക്ഷത വഹിച്ചു.
വിവിധ സെഷനുകളില്‍ ലത്വീഫ് മാസ്റ്റര്‍ കണ്ണൂര്‍, ഹാരിസ് സഖാഫി മണിയൂര്‍ ക്ലാസ്സെടുത്തു. സയ്യിദ് സൈഫുദ്ദീന്, സുബൈര്‍ സഖാഫി, ശബ്നാസ് കുരിക്കിലാട്, കുഞ്ഞി മുഹമ്മദ് വള്ളിയാട്, ഉമറലി നടുവയല്‍ പ്രസംഗിച്ചു.
---- facebook comment plugin here -----