Connect with us

Malappuram

കുട്ടികളെ കുത്തിനിറച്ചുള്ള യാത്ര: 25 ഡ്രൈവര്‍മാര്‍ക്ക് നോട്ടീസ് നല്‍കി

Published

|

Last Updated

മലപ്പുറം: കുട്ടികളെ കുത്തിനിറച്ച് സര്‍വീസ് നടത്തിയ 25 ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കാന്‍ ഷോകോസ് നോട്ടീസ് നല്‍കി. മോട്ടോര്‍ വാഹന നിയമം സെക്ഷന്‍ 19 അനുസരിച്ചാണ് നൊട്ടീസ് നല്‍കിയത്. 32 വാഹനങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ട് തയ്യാറാക്കി. സ്‌കൂള്‍ ബസുകളിലും ഓട്ടോറിക്ഷകളിലുമാണ് പരിശോധന നടത്തിയത്.
അനുവദിച്ചതിലധികം കുട്ടികളുമായി സര്‍വീസ് നടത്തുന്നത് സംബന്ധിച്ച് ജില്ലാ വികസന സമിതി യോഗത്തില്‍ എം എല്‍ എമാര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് വാഹനങ്ങള്‍ പരിശോധിക്കാന്‍ ജില്ലാ കലക്ടര്‍ ആര്‍ ടി ഒക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് ആര്‍ ടി ഒ എം. പി അജിത് കുമാര്‍ അറിയിച്ചു.

Latest