Connect with us

Kasargod

തൊഴിലുറപ്പ് പദ്ധതിയില്‍ ചെറുകിട കര്‍ഷകരുടെ കൃഷിഭൂമിയില്‍ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ ചെയ്യാം

Published

|

Last Updated

കാസര്‍കോട്: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഇനി മുതല്‍ ചെറുകിട-നാമമാത്ര കര്‍ഷകരുടെ കൃഷി ഭൂമിയിലും ഭൂപരിഷ്‌ക്കരണ നിയമ പ്രകാരം മിച്ച ഭൂമി കൈവശം കിട്ടിയ കര്‍ഷകരുടെ കൃഷിഭൂമിയിലും തൊഴിലാളികളെ ഉപയോഗിച്ച് വിവിധ കാര്‍ഷിക പ്രവൃത്തികള്‍ക്കാവശ്യമായ നിലമൊരുക്കല്‍ പ്രവൃത്തികള്‍ ചെയ്യാം.
തരിശായിക്കിടക്കുന്ന കൃഷി ഭൂമികള്‍ കൃഷി യോഗ്യമാക്കുക, കുറ്റിക്കാടുകള്‍ നീക്കം ചെയ്യുക, വരമ്പുകള്‍ സ്ഥാപിക്കുക, മണ്ണ് ഇളക്കുക, തറ നിരപ്പാക്കുക, ജലസേചന ചാലുകള്‍ നിര്‍മിക്കുക, കൈത്തോടുകള്‍ മെച്ചപ്പെടുത്തുക, ഫലവൃക്ഷങ്ങള്‍ക്ക് തടം തുറക്കുക, കിളക്കുക, പറമ്പുകളില്‍ മണ്‍, കല്‍കയ്യാലകള്‍ കെട്ടുക, കോണ്ടൂര്‍ ബണ്ടുകള്‍ കെട്ടുക, എന്നീ പ്രവൃത്തികള്‍ ഏറ്റെടുക്കാം.
പച്ചക്കറി കൃഷിക്കാവശ്യമായ തടങ്ങള്‍ എടുക്കുക, ഇഞ്ചി, കൂര്‍ക്ക, മഞ്ഞള്‍, മധുരക്കിഴങ്ങ് മുതലായവയുടെ തവാരണകള്‍ എടുക്കുക, വാഴകള്‍ക്ക് തടമെടുക്കുക മുതലായ കാര്‍ഷിക പ്രവര്‍ത്തനങ്ങളും ചെയ്യാം. അഞ്ച് ഏക്കറില്‍ താഴെ കൃഷി ഭൂമിയുള്ള കര്‍ഷകരുടെ കൃഷി ഭൂമിയില്‍ മാത്രമേ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതിയുളളൂ. ഇതിന് കര്‍ഷകര്‍ എം ജി എന്‍ ആര്‍ ഇ ജി എസില്‍ രജിസ്റ്റര്‍ ചെയ്ത് തൊഴില്‍ കാര്‍ഡ് കൈപ്പറ്റേണ്ടതും തങ്ങളുടെ കൃഷിയിടങ്ങളില്‍ ചെയ്യുന്ന പ്രവൃത്തികളില്‍ പണി ചെയ്ത് വേതനം പറ്റേണ്ടതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്ത ഗ്രാമപഞ്ചായത്ത് ഓഫീസുമായോ, ബ്ലോക്ക് ഓഫീസുമായോ ബന്ധപ്പെടണം.

 

Latest