Connect with us

Kasargod

ജില്ലയില്‍ സപ്തദിന സദ്ഭാവനയാത്ര നടത്തും

Published

|

Last Updated

കാസര്‍കോട്: ജനങ്ങള്‍ക്കിടയില്‍ സദ്ഭാവന വളര്‍ത്താനും മാനവ സൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കാനും ലക്ഷ്യമിട്ട് ജില്ലയില്‍ സപ്തദിന സദ്ഭാവന യാത്ര നടത്താന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന ബന്ധപ്പെട്ടവരുടെ യോഗം തീരുമാനിച്ചു.
നവംബര്‍ 19 മുതല്‍ 25 വരെയാണ് പരിപാടി ഒരുക്കുന്നത്. നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ ജില്ലാഭരണകൂടത്തിന്റേയും വിവിധ ക്ലബ്ബുകള്‍, സന്നദ്ധ സംഘടനകള്‍, ഏജന്‍സികള്‍ തുടങ്ങിയവയുടേയും സഹകരണത്തോടെയാണ് യാത്ര.
യാത്രയ്ക്ക് ജില്ലയില്‍ നാല്‍പതിലേറെ കേന്ദ്രങ്ങളില്‍ സ്വീകരണമൊരുക്കും. ഓരോ കേന്ദ്രത്തിലും സദ്ഭാവന സന്ദേശമുള്‍പ്പെടുത്തി തയ്യാറാക്കുന്ന സംഗീത-മാന്ത്രിക കലാപരിപാടികള്‍ അരങ്ങേറും ജില്ലയിലെ കലാകാരന്മാര്‍ക്കു പുറമേ സോംഗ് ആന്റ് ഡ്രാമ ഡിവിഷന്റേയും കേരള ഫോക്‌ലോര്‍ അക്കാദമിയുടേയും കലാകാരന്മാരും പരിപാടികള്‍ അവതരിപ്പിക്കും.
യോഗത്തില്‍ ജില്ലാകലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിച്ചു. എ ഡി എം. എച്ച് ദിനേശന്‍, നെഹ്‌റു യുവകേന്ദ്ര യൂത്ത്-കോര്‍ഡിനേറ്റര്‍ എം അനില്‍കുമാര്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ പ്രദീപ്കുമാര്‍, കാസര്‍കോട് ഗവ. കോളജ് എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ കെ മുഹമ്മദലി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ അബ്ദുറഹിമാന്‍, യൂത്ത് വെല്‍ഫെയര്‍ ഓഫീസര്‍ രഞ്ജിത്ത് മാമ്പ്രത്ത്, എന്‍ വൈ കെ ഉപദേശക സമിതി അംഗങ്ങളായ മോഹനന്‍ മാങ്ങാട്, ടി എം ജോസ് തയ്യില്‍, സുകുമാര്‍ കുതിരപ്പാടി, നവാസ് ഏരിയാല്‍, പി ഷീജ തുടങ്ങിയവര്‍ സംബന്ധിക്കും.
സദ്ഭാവന യാത്ര സംഘാടകസമിതി യോഗം നാളെ വൈകിട്ട് നാലുമണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.