Business
രൂപ നില മെച്ചപ്പെടുത്തി: ഓഹരി വിപണിയിലും നേട്ടം
മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നു. 30 പൈസ ഉയര്‍ന്ന്് 62.14 രൂപയാണ് ഇന്നത്തെ വിനിമയ നിരക്ക്. ഇന്നലെ 62.44 രൂപയായിരുന്നു വിനിമയ നിരക്ക്. വിപണിയില്‍ റിസര്‍വ്വ് ബാങ്ക് നടത്തിയ ഇടപെടലുകളാണ് രൂപയെ ശക്തിപ്പെടുത്തിയത്. രൂപയുടെ നേട്ടം ഓഹരി വിപണിയിലും ഉണര്‍വ്വ പ്രകടമാക്കി. ബോംബെ ഓഹരി സൂചിക സെന്‍സക്‌സ് 40.93 പോയന്റ് ഉയര്‍ന്ന്് 19.897.17 ല്‍ എത്തി. 0.2 ശതമാനം ഉയര്‍ന്ന്് 5,886.10ലാണ് വ്യാപാരം തുടരുന്നത്.







