Kerala
ഉപരോധസമരം അവസാനിപ്പിച്ചത് മുഖ്യമന്ത്രിയുടെ കാലു പിടിച്ചെന്ന് എം.എം ഹസന്‍

കണ്ണൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കാലുപിടിച്ചാണ് സിപിഎ(എം) സെക്രട്ടറിയേറ്റ് ഉപരോധം അവസാനിപ്പിച്ചതെന്ന് കോണ്‍ഗ്രസ് വക്താവ് എം.എം ഹസന്‍. സമരം ഒത്തുതീര്‍ക്കാന്‍ ചര്‍ച്ചകള്‍ നടന്നുവെന്ന് എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞത് അവിശ്വസിക്കേണ്ട കാര്യമില്ലെന്നും ഹസന്‍ പറഞ്ഞു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഹസന്‍.
സമരം ഒത്തുതീര്‍ക്കാന്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയവര്‍ ഇപ്പോള്‍ ടേംസ് ഓഫ് റഫറന്‍സില്‍ ചര്‍ച്ചയ്ക്കില്ലെന്ന് പറയുന്നത് അപഹാസ്യമാണെന്നും ഹസന്‍ പറഞ്ഞു. മുന്നണി മര്യാദ ആദ്യം മറന്നത് പി.സി ജോര്‍ജാണെന്നും അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ മുന്നണി മര്യാദ ലംഘിക്കുന്നതാണെന്നും ഹസന്‍ പറഞ്ഞു. പിസി ജോര്‍ജിനെതിരായി ഉണ്ടായ അക്രമങ്ങള്‍ ന്യായീകരിക്കുന്നില്ലെന്നും എംഎം ഹസന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
---- facebook comment plugin here -----