Connect with us

Kozhikode

മര്‍കസ് സ്‌കൂളില്‍ ഹിരോഷിമ ദിനം ആചരിച്ചു

Published

|

Last Updated

കാരന്തൂര്‍: മര്‍കസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹിരോഷിമ ദിനം ആചരിച്ചു. പരിപാടിയില്‍ കാശ്മീര്‍, ഹരിയാന, ഗുജറാത്ത്, ബീഹാര്‍, മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ്, തമിഴ്‌നാട്, ലക്ഷദ്വീപ്, കര്‍ണാടക തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിലെ കുട്ടികള്‍ ചേര്‍ന്ന് യുദ്ധ വിരുദ്ധ പ്രതിജ്ഞ നടത്തി. ഓരോ ക്ലാസിലെയും കുട്ടികള്‍ സ്വയം നിര്‍മിച്ച സുഡോകോ പക്ഷികള്‍ കൈയ്യിലേന്തി ലോക സമാധാന മാതൃക വിദ്യാര്‍ഥികള്‍ സൃഷ്ടിച്ചു.
വെള്ളപ്രാവിനെ ജില്‍ഷാദ് എന്ന വിദ്യാര്‍ഥി വാനില്‍ പറത്തിക്കൊണ്ടായിരുന്നു പരിപാടിയുടെ തുടക്കം. യുദ്ധ വിരുദ്ധ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന കൊളാഷ് പ്രദര്‍ശന മത്സരവും നടന്നു. മത്സരത്തില്‍ ജാസിര്‍ ഒന്നാം സ്ഥാനവും സൈനുല്‍ ആബിദ് രണ്ടാം സ്ഥാനവും നേടി.
പ്രധാനാധ്യാപകന്‍ അബ്ദുല്‍ ഖാദിര്‍ മാസ്റ്റര്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. യുദ്ധ വിരുദ്ധ പ്രതിജ്ഞ നിയാസ് ചോലയും കുട്ടികള്‍ക്ക് ചൊല്ലിക്കൊടുത്തു. അബ്ദുന്നാസര്‍ മാസ്റ്റര്‍, അബ്ദുര്‍റഷീദ്, അബ്ദുന്നാസര്‍, അസീസ് മാസ്റ്റര്‍, കീലത്ത് അബ്ദുല്ല, സ്വാലിഹ്, രഞ്ജുഷ സംസാരിച്ചു.

Latest