Connect with us

Kozhikode

രാഷ്ട്ര നിര്‍മാണത്തില്‍ സ്വാമി വിവേകാനന്ദന്‍ ഗാന്ധിജിയുടെ മുന്‍ഗാമി: ബസുദേവ ചാറ്റര്‍ജി

Published

|

Last Updated

കോഴിക്കോട്: സ്വാമി വിവേകാനന്ദന്‍ രാഷ്ട്ര നിര്‍മാണത്തില്‍ ഗാന്ധിജിയുടെ മുന്‍ഗാമിയായിരുന്നുവെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് (ഐ സി എച്ച് ആര്‍) ചെയര്‍മാന്‍ ഡോ. ബസുദേവ ചാറ്റര്‍ജി. മലബാര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റും കേരളീയന്‍ സ്മാരക സമിതിയും സംയുക്തമായി സംഘടിപ്പിച്ച സ്വാമി വിവേകാനന്ദനും രാഷ്ട്ര പുനര്‍നിര്‍മാണവും എന്ന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗാന്ധിജി രാഷ്ട്രീയത്തിലൂന്നിയ പ്രവര്‍ത്തനങ്ങള്‍ നടത്തിയപ്പോള്‍ സ്വാമി വിവേകാനന്ദന്‍ ആത്മീയതക്കാണ് പ്രാധാന്യം നല്‍കിയത്. രാഷ്ട്രീയത്തില്‍ താത്പര്യമില്ലാതിരുന്ന അദ്ദേഹം ആത്മീയതയിലൂടെയും ദാരിദ്ര്യനിര്‍മാര്‍ജനത്തിനായി നടത്തിയ പരിഷ്‌കരണങ്ങളിലൂടെയും രാഷ്ട്രത്തിന് പുതുജീവന്‍ നല്‍കുകയാണുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.
രാമകൃഷ്ണമിഷന്‍ സേവാശ്രമത്തിലെ സ്വാമി നിശ്ചലാനന്ദ പ്രസംഗിച്ചു. പ്രൊഫ. എന്‍ രാജേന്ദ്രന്‍, ഡോ. എന്‍ ലക്ഷ്മിക്കുട്ടി, ഡോ. ഹുസൈന്‍ രണ്ടത്താണി, പ്രൊഫ. പി വി നാരായണന്‍, പ്രൊഫ. അശോകന്‍ മുണ്ടോന്‍, ഡോ. പി മോഹനന്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഡോ. കെ കെ എന്‍ കുറുപ്പ്, പ്രൊഫ. സി എന്‍ നീലകണ്ഠന്‍, മുന്‍ മന്ത്രി ബിനോയ് വിശ്വം, ഡോ. ആര്‍സു, അഡ്വ. പി രാധാകൃഷ്ണന്‍, കട്ടയാട്ട് വേണുഗോപാല്‍ സംസാരിച്ചു.
ഇന്ന് രാവിലെ പത്ത് മുതല്‍ പ്രൊഫ. എ പി സുബൈര്‍, ഡോ. പി കേളു, ഡോ. എം എസ് നായര്‍, പ്രൊഫ. ഇ ഇസ്മാഈ ല്‍, ഡോ. എം വിജയലക്ഷ്മി, ഡോ. കെ കെ എന്‍ കുറുപ്പ് പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

Latest