Connect with us

National

നിതീഷ് മതേതര നേതാവ്; മോഡി ഭീഷണിയല്ലെന്നും പ്രധാനമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ മതേതര നേതാവാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്. കോണ്‍ഗ്രസ് പാര്‍ട്ടി എല്ലാ സമയത്തും സുമനസ്സുള്ള വ്യക്തികളുടെ പിന്തുണ ആഗ്രഹിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.ന്യൂഡല്‍ഹിയില്‍ വെച്ച് എട്ട് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോഡി യു പി എക്ക് ഭീഷണിയല്ല. അദ്ദേഹം എന്തിന് വേണ്ടിയാണ് നിലകൊള്ളുന്നതെന്ന് ജനങ്ങള്‍ക്കറിയാം.

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ്സിന്റെ ദേശീയ നേതാവാണെന്നും അദ്ദേഹം അടുത്ത തെരഞ്ഞെടുപ്പില്‍ യു പി എ സഖ്യത്തെ നയിക്കുമെന്നാണ് പ്രതീക്ഷയെന്നും പ്രധാനമന്ത്രി പറഞ്ഞു.

ജെ ഡി യുവിന്റെ യു പി എ പ്രവേശനത്തെ കുറിച്ചുള്ള ചോദ്യത്തിന് രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുക്കളോ മിത്രങ്ങളോയില്ലെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു. നരേന്ദ്ര മോഡിയെ വാഴിക്കാനുള്ള ബി ജെ പി തീരുമാനത്തില്‍ പ്രതിഷേധിച്ച് ഇന്നലെയാണ് ജെ ഡി യു എന്‍ ഡി എ സഖ്യം വിട്ടത്. ഈ രാഷ്ട്രീയ സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ പ്രസ്താവനക്ക് വളരെയധികം പ്രാധാന്യമുണ്ട്.

Latest