Connect with us

International

ഇന്ത്യന്‍ വംശജന്‍ അമേരിക്കയില്‍ ജഡ്ജി

Published

|

Last Updated

വാഷിംഗ്ടണ്‍: ഇന്ത്യന്‍ വംശജന്‍ ശ്രീകാന്ത് ശ്രീനിവാസന്‍ അമേരിക്കയില്‍ ജഡ്ജിയായി ചരിത്രം കുറിച്ചു. ഇതാദ്യമായാണ് ദക്ഷിണേഷ്യയില്‍ നിന്നുള്ള ഒരാള്‍ അമേരിക്കയിലെ രണ്ടാമത്തെ ഉന്നത കോടതിയുടെ ജഡ്ജിയായി നിയമിതനാകുന്നത്. 46 കാരനായ ശ്രീകാന്ത് ചണ്ഡീഗഡ് സ്വദേശിയാണ്.
കൊളംബിയ സര്‍ക്യൂട്ടിലെ യുഎസ് കോര്‍ട്ട് ഓഫ് അപ്പീല്‍സിലെ ജഡ്ജിയായി ശ്രീകാന്തിനെ സെനറ്റ് അംഗീകരിച്ചു. 97 വേട്ടുകളാണ് സെനറ്റില്‍ ശ്രീകാന്തിന് ലഭിച്ചത്.
പുതിയൊരു തുടക്കം എന്നാണ് ശ്രീകാന്തിന്റെ നിയമനത്തെ പ്രസിഡന്റ് ഒബാമ വിശേഷിപ്പിച്ചത്.2012 ജൂണിലാണ് ഒബാമ ആദ്യമായി ശ്രീകാന്തിനെ നിശ്ചിത സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്തത്. 2013 ജനുവരി 2ന് സെനറ്റ് സെഷന്‍ അവസാനിച്ചതിനെ തുടര്‍ന്ന് നാമനിര്‍ദേശം പരിഗണിക്കപ്പെട്ടില്ല. തുടര്‍ന്ന് തൊട്ടടുത്ത ദിവസം തന്നെ ഒബാമ വീണ്ടും നാമനിര്‍ദേശം ചെയ്യുകയായിരുന്നു.

കാന്‍സാസിലെ ലോറന്‍സിലാണ് ശ്രീകാന്ത് പഠിച്ചതും വളര്‍ന്നതും. 1995ല്‍ സ്റ്റാന്‍ഫോര്‍ഡ് ലോ സ്‌കൂളില്‍ നിന്നും നിയമത്തില്‍ ബിരുദം നേടി. ലോ ക്ലര്‍ക്കായാണ് കരിയര്‍ ആരംഭിക്കുന്നത്.

Latest