Connect with us

Malappuram

എസ് വൈ എസ് സാന്ത്വനം ഭവനം; താക്കോല്‍ദാനം ഇന്ന്

Published

|

Last Updated

മലപ്പുറം: എസ് വൈ എസ് ജില്ലാ സാമൂഹ്യ ക്ഷേമ വകുപ്പിന് കീഴില്‍ താനൂര്‍ സോണിലെ മീനടത്തൂര്‍ യൂണിറ്റിലെ ചെറുപറമ്പില്‍ അബ്ദുല്ലക്ക് വേണ്ടി നിര്‍മിച്ച സാന്ത്വനം ഭവനത്തിന്റെ താക്കോല്‍ദാനം ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി നിര്‍വഹിക്കും.
സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങളുടെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍ ഉദ്ഘാടനം ചെയ്യും. എസ് വൈ എസ് ജില്ലാ സാമൂഹ്യക്ഷേമ സെക്രട്ടറി അലവി പുതുപ്പറമ്പ്, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് ശിഹാബുദ്ദീന്‍ സഖാഫി പെരുമുക്ക്, വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് ഹൈദ്രോസ് മാസ്റ്റര്‍ (കോണ്‍ഗ്രസ്), ഇ ജയന്‍ (സി പി എം), കെ പി മുഹമ്മദ് ഇസ്മാഈല്‍ (മുസ്‌ലിം ലീഗ്), എ പി മുഹമ്മദ് ശരീഫ് (കെ എന്‍ എല്‍) ആശംസകളര്‍പ്പിക്കും. അഞ്ച് ലക്ഷത്തോളം രൂപ ചെലവിട്ടാണ് വീട് നിര്‍മാണം പൂര്‍ത്തീകരിച്ചത്.

---- facebook comment plugin here -----

Latest