Connect with us

Gulf

ദുബൈ മെട്രോ: ഈ വര്‍ഷം 3.33 കോടി യാത്രകള്‍

Published

|

Last Updated

ദുബൈ: ഈ വര്‍ഷം ദുബൈ മെട്രോ ട്രെയിനില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. 3.33 കോടി യാത്രകള്‍ മെട്രോയില്‍ നടന്നിട്ടുണ്ടെന്ന് റെയില്‍ ഏജന്‍സി സി ഇ ഒ അദ്‌നാന്‍ അല്‍ ഹമ്മാദി പറഞ്ഞു. സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവര്‍ മെട്രോയെ ഉപയോഗപ്പെടുത്തുന്നു. അവര്‍ക്ക് മതിയായ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ ആര്‍ ടി എക്ക് കഴിഞ്ഞിട്ടുണ്ട്.
ചുവപ്പ് പാതയില്‍ 29 സ്റ്റേഷനുകളാണുള്ളത്. ഇതില്‍ നാലെണ്ണം ഭൂഗര്‍ഭ സ്റ്റേഷനുകളാണ്. ഇവിടങ്ങളില്‍ യാത്രക്കാര്‍ക്ക് ആകര്‍ഷകമായ പല സൗകര്യങ്ങളും ഏര്‍പ്പെടുത്തി.
26,359 സര്‍വീസാണ് ചുവപ്പ് പാതയില്‍ ഈ വര്‍ഷം നടന്നത്. ചുവപ്പ് പാതയില്‍ 2.1 കോടി യാത്രക്കാരെത്തി. ദേര സിറ്റി സെന്റര്‍ സ്‌റ്റേഷനിലാണ് ഏറ്റവും തിരക്ക്. 16.43 ലക്ഷം യാത്രക്കാര്‍ ഇവിടെ എത്തിയിട്ടുണ്ട്. ബുര്‍ജ് ഖലീഫ സ്റ്റേഷനാണ് രണ്ടാം സ്ഥാനം. 15.73 ലക്ഷം യാത്രക്കാര്‍ എത്തിയിരുന്നു.
മാള്‍ ഓഫ് ദി എമിറേറ്റ്‌സ്, ഇത്തിഹാദ് സ്റ്റേഷനുകളാണ് മൂന്നും നാലും സ്ഥാനത്ത്. പച്ചപ്പാതയില്‍ 18 സ്റ്റേഷനുകളുണ്ട്. ആറെണ്ണം ഭൂഗര്‍ഭ സ്റ്റേഷനുകളാണ്. പച്ചപ്പാതയില്‍ 7,941 സര്‍വീസുകള്‍ നടന്നു. 1.15 കോടി യാത്രകളാണ് നടന്നത്. അല്‍ ഫഹീദി സ്റ്റേഷനിലാണ് ഏറ്റവും തിരക്ക്. 13.72 യാത്രക്കാര്‍ എത്തി.
ബനിയാസില്‍ 13.45 ലക്ഷം യാത്രക്കാരും ഗുബൈബ സ്റ്റേഷനില്‍ 11.16 ലക്ഷം യാത്രക്കാരും എത്തി. ഊദ്‌മേത്ത സ്റ്റേഷന്‍ 9.03 ലക്ഷം യാത്രക്കാരോടെ നാലാം സ്ഥാനത്താണെന്നും അദ്‌നാന്‍ അല്‍ ഹമ്മാദി അറിയിച്ചു.

Latest