National
ഐ പി എല്‍ വാതുവെപ്പ്: കോയമ്പത്തൂരില്‍ നാലുപേര്‍ പിടിയില്‍
കോയമ്പത്തൂര്‍: ഐ പി എല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് അറസ്റ്റുകള്‍ തുടരുന്നു. കോയമ്പത്തൂരില്‍ ഇന്ന് രാവിലെ നാലുപേരാണ് അറസ്റ്റിലായത്. അക്ബര്‍, ലാലു, ലക്ഷ്മണ്, സമ്പത്ത് എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 5 ലക്ഷം രൂപ, സെല്‍ഫോണുകള്‍, ഡാറ്റാകാര്‍ഡുകള്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. തമിഴ്നാട് പോലീസിന്റെ പ്രത്യേകസംഘമാണ് ഇവരെ പിടികൂടിയത്.
കഴിഞ്ഞദിവസം ചെന്നൈയില്‍ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് നടന്നിരുന്നു.
---- facebook comment plugin here -----