National
ക്രീമിലെയര്‍ പരിധി ആറ് ലക്ഷമാക്കി ഉയര്‍ത്തി
ന്യൂഡല്‍ഹി: പിന്നാക്ക സംവരണത്തിനുള്ള ക്രീമിലെയര്‍ പരിധി ആറ് ലക്ഷമാക്കി ഉയര്‍ത്തി. ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. നിലവില്‍ നാലര ലക്ഷമായിരുന്നു മേല്‍ത്തട്ട് പരിധി.
സാമൂഹിക നീതി വകുപ്പാണ് മേല്‍ത്തട്ട് പരിധി ഉയര്‍ത്തണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചത്. ഇതിന് ധനമന്ത്രി പി ചിദംബരം അധ്യക്ഷനായ മന്ത്രിസഭാ ഉപസമിതി അംഗീകാരം നല്‍കിയതോടെ വിഷയം മന്ത്രിസഭയുടെ പരിഗണനക്ക് എത്തുകയായിരുന്നു.
---- facebook comment plugin here -----