Connect with us

Gulf

ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്ന് വാങ്ങിയ സാധനങ്ങള്‍ക്ക് ലഗേജ് ചാര്‍ജ് ഈടാക്കിയെന്ന്‌

Published

|

Last Updated

ദുബൈ: ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്ന് വാങ്ങിയ സാധനങ്ങളുടെ തൂക്കം നോക്കി വിമാനം കയറാന്‍ നേരത്ത് ലഗേജ് ചാര്‍ജ് ഈടാക്കിയതായി പരാതി. ചെക്കിംഗ് കൗണ്ടറില്‍ ഹാന്‍ഡ് ബേഗ് ഉള്‍പ്പെടെ ഭാരം നോക്കി അനുവദനീയമായതില്‍ കവിഞ്ഞ ലഗേജ് ഇല്ലെന്ന് ഉറപ്പാക്കി ബോര്‍ഡിംഗ് പാസ് കിട്ടിയതിനു ശേഷം, എമിഗ്രേഷന്‍ ക്ലിയറന്‍സും കഴിഞ്ഞ് പതിവുപോലെ ഡ്യൂട്ടി ഫ്രീ ഷോപ്പിലെ ഷോപ്പിംഗ് കഴിഞ്ഞ് ടെര്‍മിനല്‍ ഒന്നിലെ ഇന്‍ഡിഗോയുടെ ബോര്‍ഡിംഗ് ഗേറ്റ് നമ്പര്‍ സി 10ല്‍ എത്തിയപ്പോഴാണത്രെ ലഗേജ് ചാര്‍ജ് ഈടാക്കിയത്. ബോര്‍ഡിംഗ് ഗേറ്റില്‍ ഭാരം നോക്കാന്‍ ത്രാസ് വെച്ചിരുന്നു. ഹാന്റ് ബേഗ് ഉള്‍പ്പെടെ വീണ്ടും തൂക്കി നോക്കി. ഏഴ് കിലോയില്‍ കവിഞ്ഞ ഓരോ കിലോക്കും 40 ദിര്‍ഹം വീതം എക്‌സസ് ലഗേജ് ചാര്‍ജെന്ന പേരില്‍ ഓരോരുത്തരില്‍ നിന്നും ഈടാക്കി.
ചതി പതിയിരുപ്പുണ്ടെന്ന് മനസിലാക്കാത്തതിനാലും കൈയില്‍ പണം കരുതാതിരുന്നതിനാലും എങ്ങനെ പ്രതികരിക്കണമെന്നറിയാതെ പലതരത്തില്‍ വിഷമം അനുഭവിക്കേണ്ടി വന്നുവെന്ന് ദേര മുത്തീന കേരള ഭവനിലെ പള്ളത്ത് ശിവരാമന്‍ പറഞ്ഞു.

Latest