Connect with us

Kozhikode

അനധികൃതമായി സൂക്ഷിച്ച സ്‌ഫോടക വസ്തുക്കള്‍ പിടികൂടി

Published

|

Last Updated

മുക്കം: മുക്കത്തിനടുത്ത് നോര്‍ത്ത് കാരശ്ശേരിയില്‍ അനധികൃതമായി സൂക്ഷിച്ച സ്‌ഫോടക വസ്തുക്കള്‍ പിടികൂടി. രഹസ്യ വിവരത്തെ തുടര്‍ന്ന് മുക്കം എസ് ഐ. ബി കെ സിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയത്.
നാല് പെട്ടികളിലായി സൂക്ഷിച്ച 432 ഡിറ്റനേറ്ററുകള്‍, രണ്ട് ചാക്കുകളിലായി 100 കിലോ അമോണിയം നൈട്രേറ്റ്, 120 കെട്ട് ഫ്യൂസ് വയര്‍ എന്നിവയാണ് പോലീസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കറുത്തപറമ്പ് പടിപ്പുരക്കല്‍ മുഹമ്മദ് സുബൈറി (41)നെ മുക്കം പോലീസ് അറസ്റ്റ് ചെയ്തു. മുസ്‌ലിം ലീഗിന്റെ പ്രാദേശിക നേതാവാണിയാള്‍.
കാരശ്ശേരി ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്തെ കെട്ടിടത്തിലായിരുന്നു സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്. ക്വാറികളിലും ക്രഷറുകളിലും പാറപൊട്ടിക്കുന്നതിനുവേണ്ടിയാണ് വസ്തുക്കള്‍ സൂക്ഷിച്ചതെന്നാണ് ഇയാള്‍ പറയുന്നത്.

 

Latest