Connect with us

Editors Pick

ചരിത്രസ്മരണകളിരമ്പി; രിസാല സ്‌ക്വയറില്‍ പതാകകള്‍ ഉയര്‍ന്നു

Published

|

Last Updated

കൊച്ചി: നാല് പതിറ്റാണ്ടു കാലത്തെ സുന്നി വിദ്യാര്‍ഥി സംഘ മുന്നേറ്റത്തിന്റെ ചരിത്രസ്മരണകളും കരുത്തും വീര്യവും വികാരവായ്പും തുടിച്ചു നിന്ന മുന്‍കാല സാരഥികളുടെ അപൂര്‍വ സംഗമത്തോടെ എസ് എസ് എഫ് സംസ്ഥാന സമ്മേളനത്തിന് രിസാല സ്‌ക്വയറില്‍ കൊടികളുയര്‍ന്നു.
1973 മുതല്‍ എസ് എസ് എഫിന് സംസ്ഥാന തലത്തില്‍ നേതൃത്വം നല്‍കിയവരാണ് സംഘടനയുടെ ത്രിവര്‍ണ പതാകകള്‍ നെഹ്‌റു സ്റ്റേഡിയത്തിന്റെ കവാടത്തില്‍ ഒരുക്കിയ കൊടി മരങ്ങളില്‍ ഉയര്‍ത്തിയത്. സംസ്ഥാനത്തെ പ്രമുഖ ആത്മീയ, സമര ചരിത്ര കേന്ദ്രങ്ങളില്‍നിന്നും സമസ്തയുടെ പ്രമുഖ പണ്ഡിത നേതാക്കളും ആത്മീയ നേതാക്കളും കൈമാറി കാസര്‍കോട്ട് നിന്നും തിരുവനന്തപുരത്തുനിന്നും ആരംഭിച്ച് പ്രവര്‍ത്തകര്‍ കാല്‍നട ജാഥയായി കൊണ്ടു വന്ന പതാകകള്‍ എറണാകുളം ജില്ലയിലെ നാല്‍പ്പതു ചരിത്രസ്ഥാനങ്ങളില്‍നിന്നെത്തിച്ച കൊടിമരങ്ങളിലാണ് സമ്മേളനത്തിന് നാന്ദി കുറിച്ച് വാനിലുയര്‍ന്നത്.
1973 മുതല്‍ എസ് എസ് എഫിന് ത്യാഗോജ്ജ്വല നേതൃത്വം നല്‍കിയ അഡ്വ. എ കെ ഇസ്മാഈല്‍ വഫ, കെ പി മുഹമ്മദ് മുസ്‌ലിയാര്‍ കൊമ്പം, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, അബൂബക്കര്‍ ശര്‍വാനി, എന്‍ അലി അബ്ദുല്ല, സി മുഹമ്മദ് ഫൈസി, പ്രൊഫ. കെ എം എ റഹീം, മുഹമ്മദ് ഇബ്‌റാഹിം, എ കെ സി മുഹമ്മദ് ഫൈസി, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, പി കെ അബ്ദുര്‍റഹ്മാന്‍ മാസ്റ്റര്‍, പി എ അബു കല്ലൂര്‍, അലവിക്കുട്ടി ഫൈസി എടക്കര, പി കെ മുഹമ്മദ് ബാദുഷ സഖാഫി, മുഹമ്മദ് കുട്ടി മാസ്റ്റര്‍, പി കെ ബാവദാരിമി, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കെ എസ് മുഹമ്മദ് സഖാഫി, അബ്ദുല്‍ലത്വീഫ് സഅദി പഴശ്ശി, കെ ടി ത്വാഹിര്‍ സഖാഫി, എ മുഹമ്മദ് പറവൂര്‍, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, പി എ മുഹമ്മദ് കുഞ്ഞി സഖാഫി, സലീം അണ്ടോണ, എം മുഹമ്മദ് സ്വാദിഖ്, അബ്ദുല്‍ കരീം കക്കാട്, ദേവര്‍ശോല അബ്ദുസ്സലാം മുസ്‌ലിയാര്‍, അബ്ദുന്നാസിര്‍ സഖാഫി കരീറ്റി പറമ്പ്, എം എം ഇബ്‌റാഹിം, മജീദ് പുത്തൂര്‍, സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍, വി പി എം ബശീര്‍, എം എച്ച് ഷാനവാസ്, എ പി ബശീര്‍, ആര്‍ പി ഹുസൈന്‍, എം എ നാസര്‍ സഖാഫി, എന്‍ എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി എന്നിവരാണ് പതാകകള്‍ ഉയര്‍ത്തിയത്.
തുടര്‍ന്ന് സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങ് എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് വി അബ്ദുല്‍ ജലീല്‍ സഖാഫി അധ്യക്ഷത വഹിച്ചു. സമ്മേളന സപ്ലിമെന്റിന്റെ പ്രകാശനം കെ പി മുഹമ്മദ് മുസ്‌ലിയാര്‍ കൊമ്പം പ്രൊഫ. കെ എം എ റഹീമിന് നല്‍കി നിര്‍വഹിച്ചു.
തിരുവനന്തുപുരത്തുനിന്നും എറണാകുളത്തുനിന്നും ആരംഭിച്ച് വിവധ ജില്ലകളിലെ ചരിത്ര ഭൂമികളില്‍നിന്നും ആത്മീയ കേന്ദ്രങ്ങളില്‍നിന്നും പതാകകള്‍ എറണാകുളം നഗരത്തില്‍ സംഗമിച്ച് എസ് എസ് എഫ് സംസ്ഥാന സന്നദ്ധ സേവന സംഘമായ ഐ ടീം അംഗങ്ങളാണ് ജാഥയായി സമ്മളന നഗരിയിലേക്ക് കൊണ്ടുവന്നത്.

Latest