Kerala
ഷിബു ബേബി ജോണ്‍-മോഡി കൂടിക്കാഴ്ച:മുഖ്യമന്ത്രിയുടെ നിലപാട് അവിശ്വസനീയം
തിരുവനന്തപുരം:തൊഴില്‍ മന്ത്രി ഷിബു ബേബി ജോണും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയും കൂടിക്കാഴ്ച നടത്തിയത് അറിഞ്ഞിട്ടില്ലെന്നു പറയുന്ന മുഖ്യമന്ത്രിയുടെ നിലപാട് അവിശ്വസനീയമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി വിശദീകരണം നല്‍കണം. ശ്രീനാരായണ ശകോത്തര ജൂബിലിക്ക് തന്നെ ക്ഷണിച്ചിരുന്നതായും എന്നാല്‍ നരേന്ദ്ര മോഡി പങ്കെടുക്കുന്നതിനാല്‍ താന്‍ ഇതില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചതായും വി.എസ്്് പറഞ്ഞു.







