Connect with us

International

കമലാ ഹാരിസിനെ പുകഴ്ത്തിയതിന് ഒബാമ മാപ്പു പറഞ്ഞു

Published

|

Last Updated

വാഷിംഗ്ടണ്‍: കാലിഫോര്‍ണിയ അറ്റോര്‍ണി ജനറല്‍ കമലാ ഹാരിസിനെപ്പറ്റി ഏറ്റവും കാണാന്‍ കൊള്ളാവുന്ന അറ്റോര്‍ണി ജനറല്‍ എന്ന് പറഞ്ഞതിന് കനത്ത പ്രതിഷേധത്തെത്തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ മാപ്പു പറഞ്ഞു. സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഒരു ചടങ്ങിലാണ് ഒബാമ ഇത്തരത്തിലുള്ളൊരു അഭിപ്രായപ്രകടനം നടത്തിയത്. ഇതിനെതിരെ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലെ അഭിപ്രായപ്രകടനത്തെത്തുടര്‍ന്നാണ് ഒബാമ മാപ്പു പറഞ്ഞത്.