Connect with us

Kerala

അഭ്യൂഹങ്ങള്‍ക്കിടെ ഗൗരിയമ്മ സി പി എം വേദിയില്‍

Published

|

Last Updated

ആലപ്പുഴ: ജെ എസ് എസ് മുന്നണി വിടുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതിനിടെ ഗൗരിയമ്മ സി പി എം വേദിയില്‍. സി പി എം നേതൃത്വത്തിലുള്ള കാരുണ്യ പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ ഉദ്ഘാടകയായാണ് ഗൗരിയമ്മ ഇന്നലെ എതിര്‍ മുന്നണിയിലെ പ്രധാന ഘടകകക്ഷിയുടെ വേദിയിലെത്തിയത്. എന്നാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് താന്‍ മടങ്ങുമെന്നത് വെറും മാധ്യമ പ്രചരണമാണെന്ന് കെ ആര്‍ ഗൗരിയമ്മ പറഞ്ഞു.
താന്‍ ഇത്തരത്തില്‍ ആലോലിച്ചിട്ടു പോലുമില്ല. കൊടിയുടെ നിറം നോക്കിയല്ല താന്‍ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്നത്. അതിനാലാണ് സി പി എം നേതൃത്വം നല്‍കുന്ന പരിപാടിയില്‍ പങ്കെടുത്തതെന്നും ഇതില്‍ രാഷ്ട്രീയം ഇല്ലെന്നും ഗൗരിയമ്മ വ്യക്തമാക്കി. മനുഷ്യത്വമില്ലാത്ത രാഷ്ട്രീയം മാറണം. രാഷ്ട്രത്തിന്റെ പുരോഗതിക്ക് നല്ല രാഷ്ട്രീയ കൂട്ടായ്മ വേണമെന്നും ഗൗരിയമ്മ പറഞ്ഞു. സി പി എമ്മില്‍ നിന്ന് പുറത്താക്കിയ ശേഷം ഗൗരിയമ്മ പങ്കെടുക്കുന്ന സി പി എം നേതൃത്വത്തിലുള്ള ആദ്യ പൊതുസമ്മേളനമാണ് ഇന്നലെ നടന്നത്. നേരത്തെ എ കെ ജി സെന്ററില്‍ നടന്ന സിനിമയുടെ സ്വിച്ച് ഓണ്‍ കര്‍മത്തിലും ഗൗരിയമ്മ പങ്കെടുത്തത് വാര്‍ത്തയായിരുന്നു-

---- facebook comment plugin here -----