Kozhikode
ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറിക്കേസ്: വി എസിന്റ ഹരജി മാറ്റി
കോഴിക്കോട്: ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസിന്റെ പുനരന്വേഷണ റിപ്പോര്‍ട്ടില്‍ തീരുമാനമെടുക്കുന്നതിന് മുമ്പ് തന്റെ വാദം കൂടി കേള്‍ക്കണമെന്ന ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നത് കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ ്ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) മെയ് 24ലേക്ക് മാറ്റി. ഐസ് ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസ് അട്ടിമറിച്ചതിന് തെളിവില്ലെന്നും ഇതിനാല്‍ കേസ് എഴുതിത്തള്ളാന്‍ അനുവദിക്കണമെന്നും കാണിച്ച് കഴിഞ്ഞ ജൂണ്‍ 14ന് പുനരന്വേഷണം നടത്തിയ പ്രത്യേക അന്വേഷണം സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്ന് ഈ റിപ്പോര്‍ട്ടില്‍ തീരുമാനമെടുക്കുന്നതിന് മുമ്പ് തന്റെ വാദം കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് അച്യുതാനന്ദന്‍ കോടതിയില്‍ നേരിട്ടെത്തി ഹരജി സമര്‍പ്പിക്കുകയായിരുന്നു.







