Connect with us

Palakkad

സ്വര്‍ണ്ണവായ്പാ തട്ടിപ്പ് കേസ് : ജീവനക്കാരുടെ തലയില്‍ കെട്ടിവെച്ച് രക്ഷപ്പെടാന്‍ നീക്കമെന്ന്

Published

|

Last Updated

മണ്ണാര്‍ക്കാട്: കുമരംപൂത്തൂര്‍ സര്‍വീസ് ബേങ്കില്‍ നടന്ന 78,16800 രൂപയുടെ സ്വര്‍ണ്ണവായ്പ തട്ടിപ്പ് ഏതാനും ജീവനക്കാരുടെ തലയില്‍ കെട്ടിവെച്ച് രക്ഷപ്പെടാനാണ് ബേങ്ക് ഭരിക്കുന്ന ഇടത് മുന്നണി ശ്രമിക്കുന്നതെന്ന് യു ഡി എഫ് നേതാക്കള്‍ പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. ഈ തട്ടിപ്പില്‍ പ്രമുഖരായ ഇടത് പക്ഷനേതാക്കളുടെ പൂര്‍ണ്ണമായ പിന്തുണയോടെ നടന്നതാണെന്നും ഈ തട്ടിപ്പിലെ പ്രതികളായി പോലീസ് കണ്ടെത്തിയിട്ടുള്ള പ്രദീപ്, ബാലകൃഷ്ണന്‍, അജിത് കുമാര്‍, സുകുമാരന്‍ എന്നിവരെല്ലാം സി പി എമ്മിന്റെ പ്രധാന പ്രവര്‍ത്തകരാണെന്നും യു ഡി എഫ് അഭിപ്രായപ്പെട്ടു. ഇപ്പോഴത്തെ തട്ടിപ്പിനെക്കുറിച്ച് കഴിഞ്ഞ ഒരാഴ്ചയിലധികമായി “ഭരണസമിതിക്ക് അറിയാമെന്നും എന്നാല്‍ ഇതിനെതിരെ നടപടിയെടുക്കാതെ പണം തിരിച്ചടച്ച് പ്രശ്‌നം ഒരുക്കി തീര്‍ക്കുവാനാണ് ഭരണസമിതി ശ്രമിച്ചത്. ഭരണസമിതിയിലെ താങ്കളുടെ നേതാക്കന്‍മാര്‍ കള്ളന്‍മാരെ രക്ഷിക്കുമെന്ന ബോധ്യമുള്ളത് കൊണ്ടാണ് സി പി എം പ്രവര്‍ത്തകര്‍ ഇന്നലെ ഭരണസമിതിക്കെതിരെ പ്രകടനം നടത്തിയതെന്ന് സി പി എം വ്യക്തമാക്കണം. യു ഡി എഫ് നേതാക്കളായ പി കെ സൂര്യകുമാര്‍, ഹുസ്സൈന്‍ കോളശീരി പങ്കെടുത്തു.

Latest