Connect with us

Kerala

പെണ്‍ സുഹൃത്തിൻ്റെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

വീഡിയോ കോളില്‍ വിളിച്ച് നഗ്നത കാട്ടാന്‍ പ്രേരിപ്പിച്ചാണ് ദൃശ്യം പകർത്തിയത്

Published

|

Last Updated

പത്തനംതിട്ട | പെണ്‍ സുഹൃത്തിന്റെ നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തി വിവിധ സൈറ്റുകളില്‍ പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. റാന്നി മണിമല മുക്കട വടക്കേച്ചരുവില്‍ അജിത്ത് മോഹനന്‍ (20) ആണ് പിടിയിലായത്. 20 കാരിയായ സുഹൃത്തിനെ ബൈക്കില്‍ കയറ്റി റാന്നി സെൻ്റ് തോമസ് കോളജ് ഗ്രൗണ്ടിന് പിന്നില്‍ എത്തിച്ച് ലൈംഗികാതിക്രമം കാട്ടിയ യുവാവ് തുടര്‍ന്ന് വീഡിയോ കോളില്‍ വിളിച്ച് നഗ്നത കാട്ടാന്‍ പ്രേരിപ്പിച്ചു. ഈ ചിത്രങ്ങളും വീഡിയോകളും പകര്‍ത്തിയ  വിവിധ സൈറ്റുകളില്‍ പ്രചരിപ്പിക്കുകയായിരുന്നു.

ഇതിനോടൊപ്പം കൂട്ടുകാര്‍ക്കും ചിത്രങ്ങള്‍ അയച്ചുകൊടുത്തു. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ യുവതി  പരാതിയുമായി റാന്നി പോലീസിനെ സമീപിച്ചു.  2023 ജൂലൈ 14 നും ഡിസംബര്‍ 21 നുമാണ് സംഭവം നടന്നതെന്ന് പരാതിയില്‍ പറയുന്നു.

പ്രതി മൊബൈലില്‍ പ്രചരിപ്പിച്ചതും ഡ്രോപ്പ് എം എം എസ് എന്ന ഇന്റര്‍നെറ്റ് സൈറ്റില്‍ അപ്ലോഡ് ചെയ്തതുമായ നഗ്‌നചിത്രങ്ങളുടെ സ്‌ക്രീന്‍ഷോട്ട്, ഒരു സുഹൃത്തിന്റെ ഫോണില്‍ നിന്ന് എടുത്ത് യുവതി പോലീസിന് കൈമാറി. ഇതുമായി ബന്ധപ്പെട്ട വിവിധ സാങ്കേതിക വിവരങ്ങള്‍ ലഭ്യമാകുന്നതിന് സൈബര്‍ സെല്ലിന്റെ സഹായം പോലീസ് തേടിയിട്ടുണ്ട്. യുവതിയുടെ മൊഴി രേഖപ്പെടുത്തുന്നതിന് പത്തനംതിട്ട സി ജെ എം കോടതിയില്‍ പൊലീസ് അപേക്ഷ സമര്‍പ്പിച്ചു. ശാസ്ത്രീയ പരിശോധനക്ക് മൊബൈല്‍ ഫോണ്‍ പോലീസ് പിടിച്ചെടുത്തു.