From the print
സമസ്ത സെന്റിനറി വിജയിപ്പിക്കാൻ മുഅല്ലിംകൾ രംഗത്തിറങ്ങണം: റഈസുൽ ഉലമ
കാലിക്കറ്റ് ടവറിൽ സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ സംഘടിപ്പിച്ച മുഅല്ലിം ലീഡേഴ്സ് സംഗമത്തിൽ സുന്നത്ത്- കുസുമം പ്രചാരണ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോഴിക്കോട് | സമസ്ത സെന്റിനറി സമ്മേളനം വൻവിജയമാക്കാൻ മുഅല്ലിംകൾ രംഗത്തിറങ്ങണമെന്ന് സമസ്ത പ്രസിഡന്റ്റഈസുൽ ഉലമ ഇ സുലൈമാൻ മുസ്്ലിയാർ ആഹ്വാനം ചെയ്തു.
കാലിക്കറ്റ് ടവറിൽ സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ സംഘടിപ്പിച്ച മുഅല്ലിം ലീഡേഴ്സ് സംഗമത്തിൽ സുന്നത്ത്- കുസുമം പ്രചാരണ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ് ജെ എം പ്രസിഡന്റ്സയ്യിദ് അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിച്ചു. അബൂഹനീഫൽ ഫൈസി തെന്നല, റഹ്്മത്തുല്ല സഖാഫി എളമരം, വി പി എം ഫൈസി വില്യാപ്പള്ളി, സുലൈമാൻ സഖാഫി കുഞ്ഞുകുളം, പ്രൊഫ. എ കെ അബ്ദുൽ ഹമീദ്, സി പി സൈതലവി ചെങ്ങര, മുഹമ്മദലി സഖാഫി വള്ളിയാട്, കെ ഉമർ മദനി, സി എം യൂസുഫ് സഖാഫി, ബശീർ മുസ്്ലിയാർ ചെറൂപ്പ, വി വി അബൂബക്കർ സഖാഫി പ്രസംഗിച്ചു.
Content Highlights: Samastha President Raisul Ulama E Sulaiman Musliyar called upon Muallims to work towards making the Samastha Centenary Conference a grand success. He was launching the Sunnat Kusumam campaign at the Muallim Leaders Meet in Kozhikode. SJM President Sayyid Ali Bafaqi Thangal presided over the event.



