Connect with us

Kerala

കെപിസിസി പുന:സംഘടന നിര്‍ത്തിവെക്കണം; സോണിയയെ കാണാന്‍ ഉമ്മന്‍ചാണ്ടി ഡല്‍ഹിയില്‍

ഇനിയുള്ള പുന:സംഘടന നടപടികള്‍ നിര്‍ത്തിവെക്കാന്‍ ഉമ്മന്‍ചാണ്ടി ആവശ്യപ്പെടുമെന്നാണ് അറിയുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി |  കെ പി സി സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് സംസ്ഥാന കോണ്‍ഗ്രസില്‍ അതൃപ്തി പുകയവെ സോണിയാ ഗാന്ധിയെ കാണാനായി ഉമ്മന്‍ ചാണ്ടി ഡല്‍ഹിയിലെത്തി. നാളെ സോണിയാ ഗാന്ധിയുമായി അദ്ദേഹം ചര്‍ച്ച നടത്തും. നിലവിലെ അസംതൃപ്തികള്‍ അറിയിക്കുന്നതിനൊപ്പം ഇനിയുള്ള പുന:സംഘടന നടപടികള്‍ നിര്‍ത്തിവെക്കാന്‍ ഉമ്മന്‍ചാണ്ടി ആവശ്യപ്പെടുമെന്നാണ് അറിയുന്നത്.

എഐസിസി തിരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ സംസ്ഥാന കോണ്‍ഗ്രസില്‍ പുന:സംഘടന പാടില്ലെന്നാണ് എ ഐ ഗ്രൂപ്പുകളുടെ നിലാപാട്.ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാനും പ്രതിഷേധം രേഖപ്പെടുത്താനുമാണ് ഉമ്മന്‍ചാണ്ടിയുടെ ഡല്‍ഹി സന്ദര്‍ശനം പുനസംഘടിപ്പിക്കപ്പെട്ട കെപിസിസിയുടെ ആദ്യയോഗത്തില്‍ കെ സുധാകരനും ഗ്രൂപ്പ് നേതാക്കളും പരസ്പരം പോരടിച്ചിരുന്നു.