Connect with us

ahamedabad od1

വെസ്റ്റ് ഇന്‍ഡീസിനെതിരെ കൂറ്റന്‍ ജയം സ്വന്തമാക്കി ഇന്ത്യ

വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 177 എന്ന വിജയലക്ഷ്യം 28 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു.

Published

|

Last Updated

അഹമ്മദാബാദ് | ആദ്യ ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ കൂറ്റന്‍ ജയം സ്വന്തമാക്കി ഇന്ത്യ. വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 177 എന്ന വിജയലക്ഷ്യം 28 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. ആറ് വിക്കറ്റ് ജയമാണ് ഇന്ത്യ നേടിയത്.

യുസ്‌വേന്ദ്ര ചാഹലിന്റെ നാല് വിക്കറ്റ് പ്രകടനവും രോഹിത് ശര്‍മയുടെ അര്‍ധ സെഞ്ചുറി(60)യുമാണ് ഇന്ത്യക്ക് വേഗത്തിലുള്ള വിജയം സമ്മാനിച്ചത്. ഇശാന്‍ കിഷന്‍ 28ഉം സൂര്യകുമാര്‍ യാദവ് 34ഉം ദീപക് ഹൂഡ 26ഉം റണ്‍സെടുത്തു. വെസ്റ്റ് ഇന്‍ഡീസിന്റെ അല്‍സാരി ജോസഫ് രണ്ട് വിക്കറ്റെടുത്തു.

ടോസ് നേടിയ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. 43.5 ഓവറില്‍ വെസ്റ്റ് ഇന്‍ഡീസിൻ്റെ ഇന്നിംഗ്സ് 176 റണ്‍സിൽ ഒതുങ്ങി. ഏഴ് വിക്കറ്റിന് 79 എന്ന നിലയില്‍ തകര്‍ന്നടിഞ്ഞ വെസ്റ്റ് ഇന്‍ഡീസിനെ, ജെയ്‌സണ്‍ ഹോള്‍ഡര്‍- ഫാബിയാന്‍ അലന്‍ എട്ടാം വിക്കറ്റ് കുട്ടുകെട്ടാണ് വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ജെയ്‌സണ്‍ ഹോള്‍ഡര്‍ അര്‍ധ സെഞ്ചുറി (57) നേടി. ഫാബിയാന്‍ അലന്‍ 29 റണ്‍സ് നേടി. ഇന്ത്യന്‍ ബോളിംഗ് നിരയില്‍ വാഷിംഗ്ടണ്‍ സുന്ദര്‍ മൂന്നും പ്രസീധ് കൃഷ്ണ രണ്ടും മുഹമ്മദ് സിറാജ് ഒന്നും വിക്കറ്റ് നേടി.

---- facebook comment plugin here -----

Latest